Honey Rose : സ്റ്റൈലിഷ് ലുക്കില്‍ ഹണി റോസ്; വീഡിയോ

Published : Jun 28, 2022, 04:46 PM IST
Honey Rose : സ്റ്റൈലിഷ് ലുക്കില്‍ ഹണി റോസ്; വീഡിയോ

Synopsis

തിരുവനന്തപുരം ലുലു മാളിലെ ഫുഡ് ഫെസ്റ്റിവല്‍ ആയിരുന്നു വേദി

വസ്ത്രധാരണത്തില്‍ നൂതനമായ സ്റ്റൈലുകള്‍ പരീക്ഷിക്കാറുള്ള നടിയാണ് ഹണി റോസ് (Honey Rose). അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല, സിനിമയ്ക്ക് പുറത്തും. ഇപ്പോഴിതാ സ്റ്റൈലിഷ് അപ്പിയറന്‍സില്‍ ഒരു വേദിയില്‍ പ്രത്യക്ഷപ്പെട്ട ഹണി റോസിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയാണ്. 

തിരുവനന്തപുരം ലുലു മാളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഹണി. ലുലു മാളിലെ ഫുഡ് ഫെസ്റ്റിവല്‍ ആയിരുന്നു വേദി. വൈറ്റ് കളര്‍ ഹാഫ് സ്ലീവ് ഷര്‍ട്ടും ഫ്ലോറല്‍ ഡിസൈനിലുള്ള പാന്‍റ്സുമായിരുന്നു ഹണി റോസിന്‍റെ വേഷം. തന്‍റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ വേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഹണി പങ്കുവച്ചിരുന്നു. യുട്യൂബ് ചാനലുകളിലും വേദിയില്‍ നിന്നുള്ള വീഡിയോകള്‍ തരം​ഗമാവുന്നുണ്ട്.

ALSO READ : 'കടുവ'യെ ചൊല്ലി തർക്കം, പരാതി പരിശോധിച്ചേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്ന് കോടതി

വിനയന്റെ ബോയ്ഫ്രണ്ട് (2205) എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിന്റെ അരങ്ങേറ്റം.  ട്രിവാന്‍ഡ്രം ലോഡ്ജ് ആയിരുന്നു മലയാളത്തില്‍ കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം. 5 സുന്ദരികള്‍, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, റിം​ഗ് മാസ്റ്റര്‍, 1 ബൈ ടു, കുമ്പസാരം, കനല്‍, ചങ്ക്സ്, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നിവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍. അക്വേറിയം ആണ് മലയാളത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത