എല്‍കെജി കാലത്തെ പ്രച്ഛന്നവേഷം; ഓര്‍മ്മ പങ്കുവച്ച് താരം

Web Desk   | Asianet News
Published : Apr 21, 2021, 05:41 PM IST
എല്‍കെജി കാലത്തെ പ്രച്ഛന്നവേഷം; ഓര്‍മ്മ പങ്കുവച്ച് താരം

Synopsis

വാനമ്പാടിക്കുശേഷം കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്.

പ്രിയപ്പെട്ട താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കണ്ടെത്തി, അത് ആരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ആരാധകരുടെ നേരംപോക്കാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സ്വന്തം ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു മിനിസ്ക്രീന്‍ താരം. 'വാനമ്പാടി' പരമ്പരയിലെ 'അനുമോളാ'യി എത്തിയ ഗൗരി പ്രകാശ് ആണ് തന്‍റെ എല്‍കെജി കാലത്തെ രസകരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. 

എല്‍കെജിയില്‍ പഠിക്കുമ്പോള്‍ നടന്ന പ്രച്ഛന്നവേഷ മത്സരത്തില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രമാണ് ഗൗരി പങ്കുവച്ചിരിക്കുന്നത്. മത്സരത്തില്‍ തനിക്ക് ഒന്നാംസ്ഥാനമായിരുന്നെന്നും ക്യാപ്ഷനായിത്തന്നെ ഗൗരി പറഞ്ഞുവയ്ക്കുന്നുണ്ട്. വലിയൊരു കോള്‍ഗേറ്റ് ട്യൂബായി മാറിയ അനുമോളെ കണ്ട കാഴ്ചയില്‍തന്നെ മനസ്സിലായെന്നാണ് ആരാധകര്‍ ചിത്രത്തിന് കമന്‍റ് ചെയ്യുന്നത്. 

വാനമ്പാടിക്കുശേഷം കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രമായ പൂജയെ മനോഹരമായാണ് ഗൗരി മിനിസ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. എന്നാലും പൂജയേക്കാള്‍ ആരാധകര്‍ ഇപ്പോഴും അനുമോള്‍ക്കാണ്. സോഷ്യല്‍ മീഡിയ കമന്‍റുകളായി ആരാധകര്‍ അക്കാര്യം പറയാറുമുണ്ട്. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് അടക്കം കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും ഒരു ഗായികാ കഥാപാത്രത്തെയായിരുന്നു. ഏറെക്കാലമായി പ്രേക്ഷകര്‍ക്ക് പരിചിതയെങ്കിലും വാനമ്പാടിയിലെ 'അനുമോളാ'ണ് ഗൗരിക്ക് കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്