ഇലിയാനയ്ക്ക് രണ്ടാമത് ആണ്‍കുഞ്ഞ്: സന്തോഷ വിവരം പങ്കുവച്ച് താരം

Published : Jun 30, 2025, 09:36 AM IST
Ileana Dcruz Second Baby Name

Synopsis

ബോളിവുഡ് താരം ഇലിയാന ഡിക്രൂസിന് രണ്ടാമത്തെ കുഞ്ഞായി ആൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് 'കിയാനു റാഫെ ഡോളൻ' എന്ന് പേരിട്ടു.

മുംബൈ: ബോളിവുഡ് തെന്നിന്ത്യന്‍ താരം ഇലിയാന ഡിക്രൂസ് തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവ് മൈക്കൽ ഡോളനും ഇലിയാനയ്ക്കും ആണ്‍ കുഞ്ഞാണ് പിറന്നിരിക്കുന്നത്. 2025 ജൂൺ 19-ന് ജനിച്ച കുഞ്ഞിന് 'കിയാനു റാഫെ ഡോളൻ' എന്ന് പേര് നൽകിയിരിക്കുന്നത്. ഇലിയാന തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചു.

കുഞ്ഞിന്റെ ഒരു മനോഹരമായ ബ്ലാക് ആന്‍റ് വൈറ്റ് ചിത്രത്തിനൊപ്പം "നിന്റെ ജനനം ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നു" എന്നും കുറിച്ചിട്ടുണ്ട്. 2023-ൽ ഇലിയാനയ്ക്കും മൈക്കലിനും തങ്ങളുടെ ആദ്യ കുഞ്ഞായ കോവ ഫീനിക്സ് ഡോളന്‍ ജനിച്ചിരുന്നു.

ഇലിയാനയുടെ ഈ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു. പ്രിയങ്ക ചോപ്ര, "അഭിനന്ദനങ്ങൾ, സുന്ദരി" എന്ന് കമന്റ് ചെയ്തപ്പോൾ അതിയ ഷെട്ടി, "അഭിനന്ദനങ്ങൾ, ഇലു" എന്നും എഴുതി. സോഫി ചൗധരി, "വലിയ സ്നേഹം, നിനക്കും ഈ മനോഹര കുഞ്ഞിനും" എന്നും കുറിച്ചു.

2023-ൽ വളരെ രഹസ്യമായി നടന്ന ചടങ്ങിൽ ഇലിയാനയും മൈക്കൽ ഡോളനും വിവാഹിതരായത്. ഇലിയാന തന്റെ വ്യക്തിജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കാൻ ശ്രമിച്ചിരുന്നു. അതിനാല്‍ ഇലിയാന വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് മൈക്കൽ ഡോളനുമായുള്ള ബന്ധം ലോകം അറിഞ്ഞത്.

"വിവാഹജീവിതം മനോഹരമായി മുന്നോട്ട് പോകുന്നു. എന്റെ ഏറ്റവും മോശം സമയങ്ങളിലും മികച്ച സമയങ്ങളിലും അവൻ എന്റെ കൂടെ ഉണ്ടായിരുന്നു," എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇലിയാന ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞിരുന്നു.

 

 

ഇലിയാന അവസാനമായി 2024-ൽ പുറത്തിറങ്ങിയ 'ദോ ഔർ ദോ പ്യാർ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് അഭിനയിച്ചത്. വിദ്യാ ബാലൻ, പ്രതീക് ഗാന്ധ എന്നിവർക്കൊപ്പം അഭിനയിച്ച ഈ ചിത്രം ശ്രദ്ധ നേടിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത