ആറ് വര്‍ഷത്തിനിപ്പുറവും ദീപ്തിയുടെ പേരില്‍ ചാരിറ്റി ചെയ്യുന്നവരുണ്ട്'; വൈകാരിക കുറിപ്പുമായി ഗായത്രി അരുണ്‍

Published : Jan 08, 2020, 12:46 AM ISTUpdated : Jan 08, 2020, 12:47 AM IST
ആറ് വര്‍ഷത്തിനിപ്പുറവും ദീപ്തിയുടെ പേരില്‍ ചാരിറ്റി ചെയ്യുന്നവരുണ്ട്'; വൈകാരിക കുറിപ്പുമായി ഗായത്രി അരുണ്‍

Synopsis

പരമ്പരയ്ക്ക് ശേഷം നിരവധി സിനിമകളില്‍ വേഷമിട്ട താരം പ്രേക്ഷകശ്രദ്ധ നേടി. എങ്കിലും ദീപ്തി ഐപിഎസിനെ മറക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വ്യക്തമാക്കുന്നതും അതാണ്.

ഗായത്രി അരുണ്‍ എന്നതിനേക്കാള്‍ മലയാളികള്‍ അറിയുക ദീപ്തി ഐപിഎസിനെ ആകും. ആകുമെന്നല്ല, ആണ്. അതിശയോക്തിയില്ലാതെ തന്നെ പറഞ്ഞാല്‍ പരസ്പരം എന്ന ഏഷ്യാനെറ്റ് പരമ്പരയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രിയുടെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രവും അത്രത്തോളമാണ് പ്രേക്ഷകരിലേക്ക് ലയിച്ചു ചേര്‍ന്നത്.

പരമ്പരയ്ക്ക് ശേഷം നിരവധി സിനിമകളില്‍ വേഷമിട്ട താരം പ്രേക്ഷകശ്രദ്ധ നേടി. എങ്കിലും ദീപ്തി ഐപിഎസിനെ മറക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വ്യക്തമാക്കുന്നതും അതാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഗായത്രി കുറിച്ചത് ഇങ്ങനെയായിരുന്നു..  'ചെയ്യുന്ന കഥാപാത്രത്തിനോടുള്ള സ്നേഹം നമുക്കും കിട്ടുക, അത് ഒരു ആക്ടറിന്റെ മാത്രം സ്വകാര്യ സ്വത്തു ആണ്. ആ കഥാപാത്രം ഓർമ്മയായതിനു ശേഷവും ആ സ്നേഹം തുടരുന്നത് അതിലും വലിയ ഭാഗ്യം ആണ്.

കഴിഞ്ഞ 6 വർഷമായി ഞാൻ പോലും അറിയാതെ എന്റെ പേരിൽ ചാരിറ്റി ഉൾപ്പടെയുള്ള ആക്ടിവിറ്റീസ് ചെയ്യുന്ന കുറെ ഫ്രണ്ട്സ് അത്തരം അനുഗ്രഹങ്ങളിൽ ഒന്നാണ്... തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെയുള്ള ആ സ്നേഹത്തിന് പലപ്പോഴും നന്ദി പോലും പറയാൻ കഴിയാറില്ല . എന്നിട്ടും പരാതികൾ ഇല്ലാതെ ആ സ്നേഹം തുടരുന്നു...  നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്  പുതുവര്‍ഷത്തില്‍ ഓരോരത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു.' When the first day of this year ends i wish to say thank u to each one for ur unconditional love towards me. #gratitude🙏 #gdnt #fanfriends #loveforever

ഓർമ്മ, സർവ്വോപരി പാലാക്കാരൻ, തൃശൂർ പൂരം, തുടങ്ങിയ സിനിമകളില്‍ ഗായത്രി എത്തിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടി ചിത്രം വണ്ണിലും പ്രധാനവേഷത്തില്‍ എത്തുകയാണ് ഗായത്രി. വൈകാതെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും തന്‍റെ ഷൂട്ട് കഴിഞ്ഞുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്