'ഞാനും എന്റെ രാജകുമാരിയും' എന്ന് ഗോപി സുന്ദര്‍; ഇടയിലിരിക്കുന്ന മാലാഖയാരെന്ന് ആരാധകര്‍

Published : Jan 16, 2020, 10:12 PM ISTUpdated : Jan 16, 2020, 10:13 PM IST
'ഞാനും എന്റെ രാജകുമാരിയും' എന്ന് ഗോപി സുന്ദര്‍; ഇടയിലിരിക്കുന്ന മാലാഖയാരെന്ന് ആരാധകര്‍

Synopsis

ഗോപി സുന്ദര്‍ ആദ്യം പങ്കുവച്ച ചിത്രത്തില്‍ അഭയയും ഗോപിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാനും എന്‍റെ രാജകുമാരിയും എന്നായിരുന്നു ചിത്രത്തിന്‍റെ തലക്കെട്ട്. 

മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്‍റേത്.ഗോപിയുടെ മറുപാതിയായി ഒമ്പത് വര്‍ഷമായി കൂട്ടിനുള്ള അഭയ ഹിരണ്‍മയിയെ അറിയാത്തവരുണ്ടാകില്ല. ഇരുവരും നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ്.  സോഷ്യൽ മീഡിയയിൽ സജീവമായ ഗോപീസുന്ദറും ഗായിക അഭയ ഹിരണ്മയിയും ഒത്തുള്ള വിശേഷങ്ങളാണ് പലപ്പോഴും അവര്‍ ആരാധകര്‍ക്ക് മുമ്പില്‍ പങ്കുവയ്ക്കാറുള്ളത്.

കഴിഞ്ഞ ദിവസംപ് അഭയയുടെ പാട്ടിന് താളമിടുന്ന  ഗോപി സുന്ദറിന്‍റെ വീഡിയോ പങ്കുവച്ചിരുന്നു. വലിയ പ്രേക്ഷക പ്രതികരണമാണ് ഇതിന് ലഭിച്ചത്. അതിന് പിന്നാലെ പങ്കുവച്ച ഒരു ചിത്രവും അതിന്‍റെ തലക്കെട്ടുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗോപി സുന്ദര്‍ ആദ്യം പങ്കുവച്ച ചിത്രത്തില്‍ അഭയയും ഗോപിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാനും എന്‍റെ രാജകുമാരിയും എന്നായിരുന്നു ചിത്രത്തിന്‍റെ തലക്കെട്ട്. പിന്നാലെ പങ്കുവച്ച ചിത്രത്തില്‍ ഗായിക സിത്താര കൃഷ്ണകുമാറും ഉണ്ടായിരുന്നു. ആരാണ് നടുവില്‍ കയറി ഇരിക്കുന്ന  മാലാഖയെന്നാണ് ചിലരുടെ കമന്‍റ്.  

സന്തോഷം, സ്നേഹം, അഭിനന്ദനം നന്ദി സിത്താര.. എന്ന കുറിപ്പോടെയായിരുന്നു അഭയ ചിത്രം പങ്കുവച്ചത്. സിത്താരയുടെ മകള്‍ സരയുവിനൊപ്പം പാട്ടുപാടുന്ന വീഡിയോയും ഹിരണ്‍മയി പങ്കുവച്ചിരുന്നു. മധുരരാജ എന്ന ചിത്രത്തിലെ മോഹമുന്തിരി എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഇരുവരും ചേര്‍ന്ന് പാടിയത്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്