'മഞ്ഞയില്‍ സുന്ദരിയായി അഞ്ജലി' : ഇത് സ്വാതിയെന്ന് കമന്റുകള്‍

By Web TeamFirst Published Oct 13, 2021, 4:50 PM IST
Highlights

തന്റെ ഏറ്റവും പുതിയ ചിത്രങ്ങളോടൊപ്പമാണ് നിലവില്‍ അഭിനയിക്കുന്ന സീരിയലായ മനസിനക്കരെയുടെ ടാഗ് ലൈനുകള്‍ റെനീഷ കൂട്ടിചേര്‍ത്തത്.

സീതാകല്യാണം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്വാതിയായ താരമാണ് പാലക്കാട്ടുകാരി റെനീഷ റഹിമാന്‍ (Reneesha Rahiman). നിരവധി പരമ്പരയിലൂടെ(serial) മലയാളികള്‍ക്ക് പ്രിയങ്കരിയായ ധന്യ മേരി വര്‍ഗീസു, റെനീഷയും പ്രധാന കഥാപാത്രമായെത്തിയ സീതാകല്യാണം(seethakalyanam) അവസാനിച്ചത് ഈയടുത്താണ്. പരമ്പരയില്‍ സീതയുടെ അനിയത്തി കഥാപാത്രമായ സ്വാതിയായാണ് റെനീഷ എത്തിയത്. കഴിഞ്ഞദിവസം റെനീഷ പങ്കുവച്ച കുറിപ്പും ചിത്രവും അതിന് വന്ന ആരാധകരുടെ കമന്റുകളുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രങ്ങളോടൊപ്പമാണ് നിലവില്‍ അഭിനയിക്കുന്ന സീരിയലായ മനസിനക്കരെയുടെ ടാഗ് ലൈനുകള്‍ റെനീഷ കൂട്ടിചേര്‍ത്തത്. 'മനസിനക്കരെയിലെ അഞ്ജലിയായി' എന്നാണ് തന്റെ ചിത്രത്തോടൊപ്പം റെനീഷ കുറിച്ചത്. സൂര്യ ടി.വിയിലെ പരമ്പരയായ മനസിനക്കരെയിലെ അഞ്ജലി എന്ന കഥാപാത്രത്തേയും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്.

എന്നാല്‍ ഇത് അഞ്ജലിയല്ലെന്നും തങ്ങളുടെ സ്വാതിയാണെന്നുമാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്. അത്രമേല്‍ പ്രേക്ഷകപ്രിയം പിടിച്ചുപറ്റിയ സീതാകല്ല്യാണം എന്ന പരമ്പര അവസാനിച്ച രീതി പല ആരാധകര്‍ക്കും ഇഷ്ടമായില്ലെങ്കിലും, ഇപ്പോഴും താരങ്ങളെ സ്‌നേഹിക്കുന്നുവെന്നാണ് കമന്റുകള്‍ പറയുന്നത്. എന്തായാലും പ്രിയതാരത്തിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

click me!