Latest Videos

30 വയസായപ്പോള്‍ പാസ്പോര്‍ട്ടില്‍ നിന്നും പ്രായം മറച്ചുവയ്ക്കാന്‍ ഒരു നടന്‍ പറഞ്ഞു: ജാക്വലിൻ

By Web TeamFirst Published May 23, 2024, 3:58 PM IST
Highlights

ബ്രൂട്ടിനോട് സംസാരിക്കുമ്പോൾ ബോളിവുഡിലെ തന്‍റെ ആദ്യ നാളുകളിൽ മൂക്കിന് ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യപ്പെട്ടതായി ജാക്വലിൻ വെളിപ്പെടുത്തി. 

കാൻ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് കാൻ ഫിലിം ഫെസ്റ്റിവലില്‍ എത്തിയിരുന്നു. അവിടെ വെച്ച് താരം നടത്തിയ ബോളിവുഡിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബോളിവുഡില്‍ എത്തിയ കാലത്ത് തന്നോട് പ്രായം മറച്ചുവെക്കാനും, പ്രായം സംബന്ധിച്ച് കള്ളം പറയാനും ആവശ്യപ്പെട്ടിരുന്നുവെന്നും പ്ലാസ്റ്റിക് സർജറികൾ ചെയ്യാൻ പലരും നിര്‍ബന്ധിച്ചുവെന്നും  ജാക്വലിൻ ഫെർണാണ്ടസ്  പറയുന്നു. 

ബ്രൂട്ടിനോട് സംസാരിക്കുമ്പോൾ ബോളിവുഡിലെ തന്‍റെ ആദ്യ നാളുകളിൽ മൂക്കിന് ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യപ്പെട്ടതായി ജാക്വലിൻ വെളിപ്പെടുത്തി. എന്നാല്‍ ഇതൊരു ഭ്രാന്തന്‍ നിര്‍ദേശം എന്ന് പറഞ്ഞ് താന്‍ അവഗണിച്ചു. എന്‍റെ മൂക്കിന്‍റെ ഷേപ്പ് ഇതുപോലെ ഇരിക്കുമ്പോള്‍ തന്നെയാണ് ഞാന്‍ ഇവിടെ എത്തിയത്. അത് മാറ്റണമെന്ന് എനിക്ക് തോന്നിയില്ല -ജാക്വലിൻ ഫെർണാണ്ടസ് പറഞ്ഞു. 

"നല്ല ലുക്കിൽ" മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ബോളിവുഡിലെ മുതിര്‍ന്ന ഒരാൾ തന്നോട് ഉപദേശിച്ചതും  നടി ജാക്വലിൻ ഫെർണാണ്ടസ് പങ്കുവെച്ചു. "എന്‍റെ കരിയറിന്‍റെ തുടക്കത്തിൽ തന്നെ, ഞാൻ ജിമ്മില്‍ പോയിരുന്നു. അവിടെ തന്നെ വിവിധ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഒപ്പം ആക്ഷന്‍ ക്ലാസിലും പങ്കെടുത്തിരുന്നു. ഇത് ഒരു നടനോട് പറഞ്ഞപ്പോള്‍ നല്ല ലുക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അത് തന്നെ നിങ്ങള്‍ക്ക് ഗുണകരമാകും എന്ന് അയാള്‍ ഉപദേശിച്ചു" ജാക്വലിൻ പറയുന്നു. 

“സിനിമാ വ്യവസായത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും മോശമായ ഉപദേശങ്ങളിലൊന്നാണ് അതെന്ന് ഞാൻ കരുതുന്നു” ജാക്വലിൻ ഇതിനൊപ്പം കൂട്ടിച്ചേർത്തു.

തനിക്ക് 30 വയസ്സ് തികഞ്ഞപ്പോള്‍ ഒരു നടന്‍ പ്രായം മറച്ചുവെക്കാൻ ആവശ്യപ്പെട്ടത് ജാക്വലിൻ ഓർമ്മിപ്പിച്ചു. പാസ്‌പോർട്ടിൽ പ്രായം മറയ്ക്കാൻ ബന്ധപ്പെട്ട വ്യക്തി തന്നോട് ആവശ്യപ്പെട്ടതായി  ജാക്വലിൻ പറഞ്ഞു. ഒരു നിശ്ചിത പ്രായത്തിന് ശേഷം സിനിമയിൽ വേഷങ്ങൾ ലഭിക്കുന്നതിന് പ്രായം തടസ്സമാകും എന്നാണ് അയാള്‍ പറഞ്ഞത്. 

2009-ൽ അലാഡിൻ എന്ന ചിത്രത്തിലൂടെയാണ് ജാക്വലിൻ തന്‍റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കക്കാരിയായ ജാക്വലിൻ  ഇതിനകം ബോളിവുഡില്‍ 33 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

20 ബോളുകള്‍ കിട്ടിയില്ല, പ്രേക്ഷക പിന്തുണയുമില്ല ; ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരാള്‍കൂടി പുറത്തായി

ഓസ്കർ അടക്കം പുരസ്‌കാരങ്ങൾ അമ്മ തൂവാലയില്‍ പൊതിഞ്ഞ് സൂക്ഷിച്ചു: വെളിപ്പെടുത്തി റഹ്മാന്‍

click me!