Latest Videos

'ഇനിയൊരു പ്രെഗ്നന്‍സി ഉണ്ടെങ്കില്‍ മെറ്റേണിറ്റി ഷൂട്ട് നടത്തണം'; പഴയ ഓർമകളുമായി ഡിംപിൾ റോസ്

By Web TeamFirst Published May 23, 2024, 2:33 PM IST
Highlights

ഗര്‍ഭകാലത്തെ കുറിച്ച് ഡിംപിൾ റോസ്.

കുട്ടിക്കാലം മുതല്‍ സിനിമ - സീരിയലുകളില്‍ സജീവമായിരുന്ന നടിയാണ് ഡിംപിള്‍ റോസ്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണെങ്കിലും ഡിംപിള്‍ യൂട്യൂബില്‍ വളരെ സജീവമാണ്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ നിരന്തരം പങ്കുവച്ചുകൊണ്ടേയിരിക്കും. അത്തരത്തില്‍ പലപ്പോഴും തന്റെ ഗര്‍ഭകാലത്തെ കുറിച്ച് ഡിംപിള്‍ സംസാരിച്ചിട്ടുണ്ട്. പഴയ കുറേ ഫോട്ടോകള്‍ വീണ്ടും കണ്ടപ്പോള്‍ കഴിഞ്ഞതെല്ലാം മനസ്സിലേക്ക് വന്നു. ആ വിശേഷങ്ങളാണ് പുതിയ വീഡിയോയില്‍ താരം പറയുന്നത്. ‌

'അപ്രതീക്ഷിതമായത് ജീവിതത്തില്‍ സംഭവിക്കുമ്പോള്‍' എന്ന ക്യാപ്ഷനോട്യാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രെഗ്നന്റ് ആയപ്പോള്‍ എടുത്ത ഫോട്ടോ ആണ് തംപ് ഇമേജ്. ഗര്‍ഭിണിയായപ്പോള്‍ മുതലുള്ള വലിയ ആഗ്രഹമായിരുന്നുവത്രെ മെറ്റേണിറ്റി ഷൂട്ട് നടത്തണം എന്നത്. ഫോട്ടോഷൂട്ട് ഒക്കെ വലിയ ഇഷ്ടമായ ഡിംപിള്‍ ഏഴാം മാസത്തില്‍ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷെ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു. ആറാം മാസത്തില്‍ തന്നെ അഡ്മിറ്റ് ആവേണ്ടി വന്നു, പ്രസവവും കഴിഞ്ഞു.

ആഗ്രഹിക്കുന്നത് പോലെ അല്ലല്ലോ കാര്യങ്ങള്‍ നടക്കുന്നത്, ഇനിയൊരു പ്രെഗ്നന്‍സി ഉണ്ടെങ്കില്‍ തീര്‍ച്ചയായും മെറ്റേണിറ്റി ഷൂട്ട് നടത്തണം എന്ന ആഗ്രഹം ഡിംപിള്‍ പുതിയ വീഡിയോയില്‍ പറയുന്നുണ്ട്. അന്ന് വെറുതേ അമ്മയും ഡിവൈനുമൊക്കെ തന്നെ സാരിയുടുപ്പിച്ച്, ആഭരണങ്ങളൊക്കെ ഇടിയിപ്പിച്ച് ഫോട്ടോ എടുത്തിരുന്നു. നല്ല ഫോട്ടോഷൂട്ട് നടത്തേണ്ടതല്ലേ, എന്ന ചിന്തയില്‍ അന്ന് അത് എനിക്കിഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ അന്നവര്‍ അത് ചെയ്തതുകൊണ്ട് ഓര്‍ക്കാം, അങ്ങനെ ചില ചിത്രങ്ങളെങ്കിലും ഇന്നുണ്ടായി എന്നാണ് ഡിംപിള്‍ പറയുന്നത്.

ചാര്‍ജ്ഡ് മമ്മൂട്ടി; ഇടിപ്പൂരം തീര്‍ത്ത് ടര്‍ബോ: റിവ്യൂ

ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരുന്നതായിരുന്നു ഡിംപിള്‍. എന്നാല്‍ പ്രെഗ്നന്‍സി ഡിംപിളിന് ഒരു പേടിസ്വപ്‌നമായി മാറി. ആറാം മാസത്തില്‍ തന്നെ കോംബ്ലിക്കേഷന്‍സ് ഉണ്ടാവുകയും, പെട്ടന്ന് കുട്ടികളെ പുറത്തെടുക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു. ഒരു കുഞ്ഞിനെ മാത്രമേ ഡിംപിളിന് ജീവനോടെ കിട്ടിയുള്ളൂ, മറ്റൊരാളെ നഷ്ടപ്പെട്ടു. ആ വേദനിപ്പിക്കുന്ന കഥ പല വീഡിയോകളിലായി ഡിംപിള്‍ പലതവണ പറഞ്ഞിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!