Latest Videos

'എന്‍റെ ജീവിതത്തിലെ ഒരു ഹാപ്പി മോണിംഗ്'; ട്രെൻഡിംഗിലെത്തി സ്വാസികയുടെ വീഡിയോ

By Web TeamFirst Published May 23, 2024, 1:20 PM IST
Highlights

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സ്വാസികയുടെ വിവാഹം

ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയാണ് നടി സ്വാസിക വിജയ് പ്രേക്ഷക പ്രശംസ നേടിയത്. സീരിയലിലും സിനിമയിലും സജീവമാണ് നടി. കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സ്വാസികയുടെ വിവാഹം. സീരിയൽ താരം പ്രേം ജേക്കബ് ആണ് സ്വാസികയുടെ പങ്കാളി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 

ഇപ്പോഴിതാ തൻറെ ജീവിതത്തിലെ ഒരു ദിവസം എന്ന തലക്കെട്ടോടെ സ്വാസിക പങ്കുവച്ച വീഡിയോ ആരാധകപ്രീതി നേടുകയാണ്. യുട്യൂബിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റിലും എത്തിയിട്ടുണ്ട് ഈ വീഡിയോ. ഒരു ദിവസം മുഴുവൻ പറ്റുമോയെന്ന് അറിയില്ല ഒരു ഹാപ്പി മോണിങ് പങ്കുവെക്കാം എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ആരംഭിക്കുന്നത്. പ്രേം ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരികയാണ്. ഒരു മാസത്തിന് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. പ്രേമിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ട് വരാൻ പോവുകയാണ് സ്വാസിക. 

വീഡിയോ എടുത്തുകൊണ്ടാണ് താരം അകത്തേക്ക് കയറുന്നത്. ഇത് താൻ പ്രതീക്ഷിച്ചിരുന്നുവെന്നാണ് പ്രേം പറയുന്നത്. പ്രേമിന് ഇഷ്ടപ്പെട്ട ചക്കപ്പുട്ടാണ് ബ്രേക്ക്ഫാസ്റ്റ് ആയി വീട്ടില്‍ തയ്യാറാവുന്നത്. പ്രേമിന്‍റെ അമ്മയും വീട്ടിലുണ്ട്. താൻ നെല്ലിക്ക ജ്യൂസാണ് കുടിക്കുന്നത്, ചക്കപ്പുട്ട് കഴിക്കാൻ പറ്റില്ലെന്നും സ്വാസിക പറയുന്നു. വീഡിയോ വളരെ വേഗത്തിലാണ് ആരാധകർ ഏറ്റെടുത്തത്. പ്രണയത്തിലാണെന്ന് ഒരു സൂചന പോലും വിവാഹ പ്രഖ്യാപനത്തിന് മുന്‍പ് സ്വാസിക നല്‍കിയിരുന്നില്ല. തമിഴിലും തെലുങ്കിലുമായി സീരിയലുകളിൽ സജീവമാണ് പ്രേം.

ALSO READ : ഐപിഎല്‍ മത്സരത്തിനിടെ സൂര്യാഘാതം; ഷാരൂഖ് ഖാൻ ഇന്ന് ആശുപത്രി വിട്ടേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!