കുത്തിത്തിരിപ്പുമായി ജയന്തി സാന്ത്വനം വീട്ടില്‍ : പരമ്പര റിവ്യു

Published : Aug 23, 2023, 07:34 AM IST
കുത്തിത്തിരിപ്പുമായി ജയന്തി സാന്ത്വനം വീട്ടില്‍ : പരമ്പര റിവ്യു

Synopsis

ബിസിനസ് ആശയങ്ങള്‍ക്ക് പിന്നാലെയുള്ള ഓട്ടം അവസാനിപ്പിച്ച് ശിവനും അഞ്ജലിയും അടങ്ങിയിട്ടുണ്ട്. 

ലിയ കോലാഹലങ്ങള്‍ക്കുശേഷം, ചെറിയൊരു ആശ്വാസത്തില്‍ മുന്നോട്ട് പോകുകയാണ് സാന്ത്വനം പരമ്പര. സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നെല്ലാം കരകയറിയില്ലെങ്കിലും എല്ലാമൊന്ന് കെട്ടടിങ്ങിയിരിക്കുകയാണ്. ബിസിനസ് ആശയങ്ങള്‍ക്ക് പിന്നാലെയുള്ള ഓട്ടം അവസാനിപ്പിച്ച് ശിവനും അഞ്ജലിയും അടങ്ങിയിട്ടുണ്ട്. ചെയ്തിരുന്ന പ്രൊജക്ട് ശരിയായി നടന്നാല്‍ തങ്ങള്‍ എല്ലാവരും രക്ഷപ്പെടുമല്ലോ എന്ന ചിന്തയില്‍നിന്നും അഞ്ജലിക്ക് ബിസിനസ് തുടങ്ങാന്‍ തന്നെയാണ് താല്പര്യമുള്ളത്. എന്നാല്‍ ശിവനോടുള്ള സ്‌നേഹം കാരണം ശിവനെടുത്ത് തീരുമാനത്തോടൊപ്പം നില്‍ക്കുകയാണ് അഞ്ജലി. എന്നാല്‍ ശിവനെക്കൊണ്ട് ബിസിനസ് ചെയ്യിപ്പിച്ചേ അടങ്ങുവെന്നാണ് ബാലന്‍ കരുതുന്നത്. സ്‌നേഹംകൊണ്ട് സംഗതി നടക്കില്ലെന്ന് മനസ്സിലാക്കിയ ബാലന്‍, ശിവനെ അരിശംകേറ്റിക്കാനായി ജയന്തിയെന്ന കഥാപാത്രത്തെ ഇറക്കുകയാണ്.

ജയന്തി കടയിലെത്തി ശിവനെ ഒരുപാട് കളിയാക്കി സംസാരിക്കുന്നുണ്ട്. ശേഷം സാന്ത്വനം വീട്ടിലേക്കെത്തിയിരിക്കുകയാണ് ജയന്തി. ശിവനെകൊണ്ട് അതൊന്നും നടക്കില്ലെന്ന് തങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നുവെന്നും, ശിവന് അതൊന്നും ചേരില്ലായെന്നുമുള്ള തരത്തിലാണ് ജയന്തി എല്ലാവരുടേയും മുന്നില്‍ സംസാരിക്കുന്നത്. ''വലിയ വീരവാദവും പറഞ്ഞ് തമ്പിയെ പോലുള്ളവരെ വെല്ലുവിളിക്കാനേ ശിവന് സാധിക്കുകയുള്ളൂ, ഇപ്പോള്‍ കണ്ടോ കടയിലിരുന്ന് ഉള്ള് പാറ്റുന്നു'' എന്നാണ് ജയന്തി അഞ്ജലിയും കേള്‍ക്കേ പറയുന്നത്. എന്നാല്‍ ആരുമൊന്നുംതന്നെ ജയന്തിയോട് മറുത്ത് സംസാരിക്കുന്നില്ല. അകത്തുപോയി അപ്പുവിനേയും കുഞ്ഞിനേയും കാണുന്നതിനിടെ അവിടേയും ചില പ്രശ്‌നങ്ങളുണ്ടാക്കാന്‍ ജയന്തി മനപ്പൂര്‍വ്വം ശ്രമിക്കുന്നുണ്ട്.

തമ്പി സാറിനെ അപമാനിച്ച് ബിസിനസിന് ഇറങ്ങിയിട്ട് ശിവന്റെ അവസ്ഥ എന്തായി, ബിസിനസും പൊട്ടി വീട്ടിലിരിക്കുവല്ലേ എന്നെല്ലാമാണ് ജയന്തി അപ്പുവിനോട് പറയുന്നത്. ജയന്തിയുടെ വാക്കുകള്‍ കേള്‍ക്കുന്ന അപ്പുവിന് ഒട്ടും സഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ശിവന്റേയും അഞ്ജലിയുടേയും പക്ഷം പിടിച്ചാണ് അപ്പു സംസാരിക്കുന്നത്. ബിസിനസ് പൊളിഞ്ഞതല്ലായെന്നും, അതില്‍നിന്നും ചെറിയൊരു ബ്രേക്ക് എടുത്തതേയുള്ളൂവെന്നുമാണ് അപ്പു ജയന്തിയോട് പറയുന്നത്. തങ്ങളും ബിസിനസ് തുടങ്ങാന്‍ പോകുകയാണെന്നും, അപ്പു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ആകെമൊത്തം ജയന്തി വീട് കൊളമാക്കിയിരിക്കുമ്പോഴാണ് ബാലന്‍ അങ്ങോട്ട് വരുന്നത്.

ബാലന്റ ഐഡിയയാണ് ഇതെന്ന് മറ്റാര്‍ക്കും അറിയില്ല. ജയന്തി എല്ലാവരേയും പറഞ്ഞ് പിരികയറ്റിക്കാണും എന്ന് വിചാരിച്ച് വരുമ്പോഴാണ് അഞ്ജലി റൂമില്‍ കയറി ഇരിക്കുകയാണെന്ന് ബാലന്‍ അറിയുന്നത്.ഉടനെത്തന്നെ അഞ്ജലിയെ വിളിച്ചിറക്കി ജയന്തിയുടെ മുന്നിലേക്ക് തള്ളിവിടുന്നുണ്ട് ബാലന്‍. സാധാരണയായി തന്റെ പ്ലാനെല്ലാം ദേവിയോടും പറയുമെങ്കിലും, ഇത്തവണ ബാലന്‍ തനിച്ചാണ്. എത്ര മോശം കളി കളിച്ചായാലും അവരുടെ ബിസിനസ് മോഹങ്ങള്‍ വീണ്ടും ഉണര്‍ത്താനാണ് ബാലന്‍ ശ്രമിക്കുന്നത്.

ബിസിനസെല്ലാം വിട്ട് ആ പഴയ വേഷത്തിലേക്ക് ശിവനും ഹരിയും: 'സാന്ത്വനം' റിവ്യൂ

'തമ്പി'യെ ഇറക്കിവിട്ട് 'അപ്പു', 'സാന്ത്വനം' സീരിയല്‍ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത