'സാന്ത്വന'ത്തില്‍ 'അപ്പു' തന്റെ അച്ഛൻ 'തമ്പി'യോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു.
'അപ്പു'വിന്റേയും 'ഹരി'യുടേയും കുഞ്ഞുമോളുടെ നൂലുകെട്ട് പരമ്പരയില്‍ സംഭവബഹുലമായിരുന്നു. വീട്ടില്‍ ഇത്രനാള്‍ പതുക്കെ പതഞ്ഞിരുന്ന പ്രശ്‌നം 'തമ്പി' ഊതിപ്പെരുപ്പിക്കുകയായിരുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയിലായി 'ശിവനേ'യും 'അഞ്ജലി'യേയും ശകാരിച്ച് തമ്പി വീടുവിട്ട് ഇറങ്ങാന്‍ പോലും പ്രേരിപ്പിച്ചു. എല്ലാവരോടും യാത്രചൊല്ലി 'ശിവനും' 'അഞ്ജലി'യും തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങുകയും ചെയ്‍തു. പോകരുതെന്ന് പറഞ്ഞുകൊണ്ട് വീട്ടിലെ എല്ലാവരുംതന്നെ 'ശിവ'ന്റെ മുന്നില്‍ കരഞ്ഞുപറയുന്നുണ്ടെങ്കിലും 'ശിവന്‍' വീട്ടില്‍നിന്നും പോകുകയാണെന്ന ഒറ്റ നിര്‍ബന്ധത്തിലായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ ഇനി തന്റെ ശവം കാണാന്‍ പോലും മടങ്ങിവരരുത് എന്നാണ് 'ശിവനോ'ട് 'ബാലന്‍' പറയുന്നത്. മകന്‍ കടംതീര്‍ത്ത് വീട്ടിലേക്ക് മടങ്ങി വരുമ്പോഴേക്കും ജീവനോടെ അമ്മ ഉണ്ടാകില്ലെന്നാണ് 'ലക്ഷ്‍മിയമ്മ' 'ശിവനോ'ട് പറയുന്നത്.
അമ്മയുടെ വാക്കുകള്‍കേട്ട് 'ശിവന്‍' കരഞ്ഞുപോയി. മതിലില്‍ ചാരിനിന്ന് കരയവേ 'ശിവന്റെ' കയ്യില്‍നിന്നും ബാഗും താഴെവീണുപോയി. അമ്മയെ മുറിയിലാക്കി 'ബാലന്‍' മുന്നിലേക്ക് വരുമ്പോഴേക്കും 'ദേവി' പോയി 'ശിവനേ'യും 'അഞ്ജലി'യേയും കൂട്ടിക്കൊണ്ടുവന്നു. ഇത്രയെല്ലാം അവിടെ സംഭവിക്കുമ്പോഴും എല്ലാം തുടങ്ങിവച്ച 'തമ്പി' അവിടെ എല്ലാം കണ്ടും കേട്ടും രസിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
തിരിച്ചുകയറിവന്ന 'ശിവനേ'യും 'അഞ്ജലിയേ'യെയും തമ്പി അവഞ്ജയോടെ നോക്കുകയായിരുന്നു. തങ്ങളുടെ സ്‌നേഹ ബന്ധത്തെക്കുറിച്ച് ബാലൻ തമ്പിയോട് സൂചിപ്പിക്കുന്നുണ്ടായിരുന്നു. അതെല്ലാം കേട്ടുകൊണ്ട് 'തമ്പി' അപ്പോള്‍ തലകുനിച്ച് നില്‍ക്കുകയായിരുന്നു. അപ്പുവടക്കമുള്ളവര്‍ 'ശിവനോ'ടും 'അഞ്ജലി'യോടും ക്ഷമിച്ചുവെന്ന് പറയുകയും അങ്ങോട്ടുമിങ്ങോട്ടും സ്‌നേഹ പ്രകടനങ്ങള്‍ നടത്തുകയും ചെയ്‍തു
ശേഷം 'അപ്പു' തന്റെ അച്ഛൻ 'തമ്പി'യോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. നല്ലൊരു കാര്യത്തിന് വീട്ടിലേക്കുവന്നിട്ട് ഡാഡി ഇങ്ങനെ എല്ലാം കുളമാക്കുമെന്ന് കരുതിയില്ലായെന്നാണ് 'അപ്പു' വ്യക്തമാക്കുന്നത്. മോള്‍ക്കുള്ളത് അച്ഛനുണ്ടാക്കി വച്ചിട്ടുണ്ടെന്ന് അച്ഛന്‍ പറയുന്നത് ഒരിക്കലും കേട്ടിട്ടില്ലായെന്നും, ഇത്തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇനി ഇങ്ങോട്ട് വരരുത് എന്നുമാണ് 'അപ്പു' ഡാഡിയോട് പറയുന്നത്. മകള്‍ മുഖത്തുനോക്കി അങ്ങനെ പറഞ്ഞതിന്റെ സങ്കടം 'തമ്പി' ചെറിയൊരു കരച്ചിലായി കാണിച്ചാണ് വീട്ടില്‍നിന്നും ഇറങ്ങുന്നത്.
Read More: 'കങ്കുവ' എങ്ങനെയുണ്ടാകും, 'സൂര്യ 43' സിനിമ എപ്പോള്‍?, മറുപടിയുമായി സൂര്യ
