'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു', ജിഷിനും അമേയയും പ്രണയത്തിൽ? സംശയത്തിൽ ആരാധകർ

Published : Nov 24, 2024, 07:44 AM IST
'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു', ജിഷിനും അമേയയും പ്രണയത്തിൽ? സംശയത്തിൽ ആരാധകർ

Synopsis

നടി അമേയ നായരുമായുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതിനെ തുടര്‍ന്നാണ് ജിഷന്‍ മോഹന്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ വരാന്‍ തുടങ്ങിയത്.

കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് ജിഷന്‍ മോഹന്‍. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളം ടെലിവിഷനില്‍ സജീവമായ നടന്‍ കൂടുതലും വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ഇതിനിടെ സീരിയല്‍ നടി വരദയുമായി ഇഷ്ടത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി താരതമ്പതിമാര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടായെന്നും ജിഷിനും വരദയും വേര്‍പിരിഞ്ഞതായും കഥകളുണ്ട്. രണ്ടാളും താമസം മാറിയെങ്കിലും വിവാഹമോചനത്തെക്കുറിച്ച് യാതൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ജിഷിന്‍ രണ്ടാമതും വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്ന് പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിഷിന്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചില പോസ്റ്റുകളാണ് ഇത്തരം ഒരു വാര്‍ത്തയ്ക്ക് കാരണമായിരിക്കുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അമേയ നായര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോസുമാണ് ജിഷിന്‍ പോസ്റ്റ് ചെയ്തത്. മാത്രമല്ല ഇതിന് നല്‍കിയ ക്യാപ്ഷനും ഹാഷ് ടാഗുകളുമൊക്കെ സൂചിപ്പിക്കുന്നത് താരങ്ങള്‍ പ്രണയത്തിലാണെന്നതാണ്.

'ജീവിതം മുന്നോട്ടു പോകുന്നു, നമ്മളും മുന്നോട്ടാണ് നോക്കേണ്ടത്. അല്ലാതെ പിന്നോട്ടല്ലെന്നാണ്' പുതിയ റീലിന് നടന്‍ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു ഒപ്പം കൂളിംഗ് ഗ്ലാസ് കൂടി ധരിച്ച് ഇരുവരും ഒരുമിച്ചുള്ള പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് നടന്‍ പോസ്റ്റ് ചെയ്തത്. 'ഞാന്‍ നിന്നെ കണ്ട ആ ദിവസം ഏറെ ഇഷ്ടപ്പെടുന്നു' എന്ന് പറഞ്ഞ് ഇരുവരും പരിചയപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. അമേയയെ ടാഗ് ചെയ്ത് കൊണ്ടാണ് ജിഷിന്‍ എത്തിയത്.

മാത്രമല്ല 365 ദിവസമായി എന്നും ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആണെന്നും കപ്പിള്‍സ് ആണെന്നും ഒക്കെ ഹാഷ് ടാഗിലൂടെ നടന്‍ സൂചിപ്പിച്ചിരുന്നു. മുന്‍പും അമേയയുടെ കൂടെയുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നടന്‍ പങ്കുവെച്ചിരുന്നു. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോന്നും വിവാഹിതരായോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉയരുകയാണിപ്പോള്‍.

'നെഗറ്റീവ് സ്‌ക്രീൻ പ്രെസന്‍സ്': ഷാരൂഖിന്‍റെ മകളുടെ പരസ്യ വീഡിയോ, ട്രോളുകള്‍

കുഞ്ഞിനൊപ്പം ഔട്ടിങ്, വീഡിയോ പങ്കുവെച്ച് ജിസ്‌മി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത