'അന്ന് അമ്മയോട് താല്‍പര്യമില്ലായിരുന്നു'; പേരിന് പിന്നിലെ കഥ പറഞ്ഞ് ജോസഫ് അന്നക്കുട്ടി ജോസ്

Web Desk   | Asianet News
Published : Mar 05, 2020, 01:34 PM IST
'അന്ന് അമ്മയോട് താല്‍പര്യമില്ലായിരുന്നു'; പേരിന് പിന്നിലെ കഥ പറഞ്ഞ്  ജോസഫ് അന്നക്കുട്ടി ജോസ്

Synopsis

അമ്മയോ ചെറുപ്പത്തില‍് വലിയ താല്‍പര്യമില്ലായിരുന്നുവെന്നും പിന്നീടുണ്ടായ തിരിച്ചറിവാണ് അമ്മയെ പേരില്‍ തന്നെ കൂടെക്കൂട്ടാന്‍ തീരുമാനിക്കാന്‍ കാരണമെന്നും വെളിപ്പെടുത്തുകയാണ് ജോസ്.


റേഡിയോ ജോക്കി, അഭിനേതാവ്, എഴുത്തുകാരന്‍ തുടങ്ങി നിരവധി മേഖലകളിലേക്ക് പടര്‍ന്ന് പന്തലിച്ച വ്യക്തിയാണ് ജോസ് അന്നക്കുട്ടി ജോസ്. തന്‍റെ നിലപാടുകള്‍ വീഡിയോകളിലൂടെയും പ്രസംഗങ്ങളിലൂടെയും തുറന്നുപറഞ്ഞ് അന്നംകുട്ടിയെ അറിയാത്ത മലയാളികള്‍ തന്നെ വിരളമാണ്. നിരവധി വേദികളില്‍ മോട്ടിവേഷന്‍ സ്പീക്കാറായി കൂടി എത്തിയ അന്നംകുട്ടിയുടെ വാക്കുള്‍ പലപ്പോഴും വൈറലായിരുന്നു. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.  അമ്മയോ ചെറുപ്പത്തില‍് വലിയ താല്‍പര്യമില്ലായിരുന്നുവെന്നും പിന്നീടുണ്ടായ തിരിച്ചറിവാണ് അമ്മയെ പേരില്‍ തന്നെ കൂടെക്കൂട്ടാന്‍ തീരുമാനിക്കാന്‍ കാരണമെന്നും വെളിപ്പെടുത്തുകയാണ് ജോസ്.

പേര് ഇഷ്ടമായതുകൊണ്ട് അതില്‍ നിന്നു തന്നെ തുടങ്ങാമെന്ന് പറഞ്ഞാണ് ആനി ചോദ്യങ്ങള്‍ ആരംഭിക്കുന്നത്. അമ്മയോട് കുട്ടികാലത്ത് അത്യവശ്യം നല്ല ഉടക്കായിരുന്നു.  ഭക്ഷണത്തിന്റെ പേരിൽ ആയിരുന്നു പലപ്പോഴും അടി. അമ്മ ടീച്ചർ ആയിരുന്നു. അറിഞ്ഞോ അറിയാതെയോ അമ്മയെ ഞാൻ അവഗണിച്ചിരുന്നു. വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് അമ്മയാണ്.  ക്രെഡിറ്റെല്ലാം അച്ഛനായിരുന്നു. അങ്ങനെ ബാംഗ്ലൂരിൽ പഠനത്തിനായി പോയപ്പോഴാണ്, അമ്മയുടെ വില മനസിലാക്കുന്നത്, അമ്മയെ കുറച്ചുകൂടി പരിഗണിക്കാമായിരുന്നു എന്ന് അപ്പോള്‍  തോന്നൽ വന്നു. അതിനുശേഷവുമാണ് പേരിനൊപ്പം അമ്മയെ കൂട്ടിയത് അന്നം കുട്ടി ജോസഫ് പറഞ്ഞു.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക