കൊവിഡ് വാക്സീൻ സ്വീകരിച്ച് കാളിദാസും മാളവികയും; വീഡിയോ

Published : May 30, 2021, 05:37 PM ISTUpdated : May 30, 2021, 05:42 PM IST
കൊവിഡ് വാക്സീൻ സ്വീകരിച്ച് കാളിദാസും മാളവികയും; വീഡിയോ

Synopsis

കുത്തിവയ്പ്പെടുക്കാനുള്ള കാളിദാസിന്റെ പേടി വ്യക്തമാക്കുന്നതാണ് വീഡിയോ. 

കൊവിഡ് വാക്സീൻ സ്വീകരിച്ച് നടൻ കാളിദാസ് ജയറാമും സഹോദരി മാളവികയും. വാക്സീന്റെ ആദ്യ ഡോസ് കുത്തിവയ്പ്പാണ് ഇരുവരും എടുത്തത്. വാക്സീൻ സ്വീകരിക്കുന്നതിന്റെ വീഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വാക്സിനേറ്റഡ് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുത്തിവയ്പ്പെടുക്കാനുള്ള കാളിദാസിന്റെ പേടി വ്യക്തമാക്കുന്നതാണ് വീഡിയോ. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. വാക്സിൻ കുത്തിവയ്പ്പെടുക്കുന്നതിന്റെ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരോ​ഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മാളവിയുടെ ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ
വൈറലായി സൗഭാഗ്യയുടെ 'കല്യാണി' വേർഷൻ