ദിവസം എട്ടു മണിക്കൂറോളം കൃഷിപ്പണി ചെയ്യുന്ന അമ്മ; സ്വന്തം അമ്മയെക്കുറിച്ച് കങ്കണ

Published : Mar 01, 2023, 11:18 AM IST
ദിവസം എട്ടു മണിക്കൂറോളം കൃഷിപ്പണി ചെയ്യുന്ന അമ്മ; സ്വന്തം അമ്മയെക്കുറിച്ച് കങ്കണ

Synopsis

25 വര്‍ഷത്തോളം അദ്ധ്യാപികയായിരുന്നു തന്‍റെ അമ്മ. ഇന്ന് അമ്മ കൃഷിക്കായി ഏറെ സമയം ചിലവഴിക്കുന്നുണ്ട്. 

മുംബൈ: അമ്മയെക്കുറിച്ചുള്ള ഹൃദയഹാരിയായ കുറിപ്പുമായി നടി കങ്കണ റണൌട്ട് ട്വിറ്ററിലാണ് നടി അമ്മയെക്കുറിച്ച് എഴുതിയത്. ആരെയും ഭയക്കാത്തതും, വിട്ടുവീഴ്ചയില്ലാത്തുമായ സ്വഭാവം തനിക്ക് ലഭിച്ചതിന് കാരണക്കാരി അമ്മയാണെന്ന് കങ്കണ കുറിപ്പില്‍ പറയുന്നു. 

25 വര്‍ഷത്തോളം അദ്ധ്യാപികയായിരുന്നു തന്‍റെ അമ്മ. ഇന്ന് അമ്മ കൃഷിക്കായി ഏറെ സമയം ചിലവഴിക്കുന്നുണ്ട്. ദിവസം ഏഴ് എട്ട് മണിക്കൂര്‍ കൃഷിക്കായി അമ്മ മാറ്റിവയ്ക്കാറുണ്ട. വീട്ടില്‍ ഒരു പാടുപേര്‍ വരാറുണ്ട്. അവര്‍ക്ക് അമ്മ ചായയും പലഹാരങ്ങളും നല്‍കാറുണ്ട്. 

അമ്മയെക്കുറിച്ചുള്ള പരാതികളും നടി പങ്കുവയ്ക്കുന്നു. തന്‍റെ സിനിമ സെറ്റുകളില്‍ അമ്മ വരാറില്ലെന്നും. തന്‍റെ കൂടെ ഭക്ഷണം കഴിക്കാന്‍ താല്‍പ്പര്യം കാണിക്കാറില്ലെന്നും കങ്കണ പറയുന്നു. വീട്ടിലെ ഭക്ഷണമാണ് അമ്മയ്ക്ക് ഇഷ്ടം. മുംബൈയില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാത്ത അമ്മ. വിദേശ യാത്ര നടത്താനോ ഇഷ്ടപ്പെടുന്നില്ലെന്ന് കങ്കണ തന്‍റെ പരിഭവം പറയുന്നു. 

'എമര്‍ജന്‍സി'യാണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഇതില്‍ കങ്കണ ഇന്ദിരയുടെ ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണയാണ്. ജിവി പ്രകാശാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്.

ഇതിനൊപ്പം തന്നെ തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ചന്ദ്രമുഖി 2'. ബോളിവുഡ് താരം കങ്കണയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് കങ്കണ വളരെക്കാലം നീണ്ട വിലക്കിന് ശേഷം ട്വിറ്ററില്‍ തിരിച്ചെത്തിയത്.
 

ടിക്കറ്റ് വാങ്ങാന്‍ ആളില്ല; അക്ഷയ് കുമാറിന്‍റെ ന്യൂജേഴ്സിയിലെ താരനിശ ഉപേക്ഷിച്ചു 

പടക്കം പോലെ പൊട്ടി റീമേക്കുകള്‍; ബോളിവുഡിന്‍റെ കഷ്ടകാലം അവസാനിക്കുന്നില്ല

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക