'ഇതായിരുന്നു നിങ്ങളറിയാത്ത ആ പഴയ ഞാന്‍' : ലുക്ക് ട്രാന്‍സിഷൻ വീഡിയോ പങ്കുവച്ച് അമേയ

Web Desk   | Asianet News
Published : Mar 16, 2021, 06:00 PM IST
'ഇതായിരുന്നു നിങ്ങളറിയാത്ത ആ പഴയ ഞാന്‍' : ലുക്ക് ട്രാന്‍സിഷൻ വീഡിയോ പങ്കുവച്ച് അമേയ

Synopsis

"മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചാലഞ്ച് ചെയ്യുന്ന നിമിഷം.."

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും വളരെ പെട്ടന്നുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഏറ്റവും പുതിയ മമ്മൂട്ടി- മഞ്ജുവാര്യര്‍ ചിത്രമായ 'ദ പ്രീസ്റ്റിലും അമേയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

പോയ വര്‍ഷങ്ങളില്‍ തന്‍റെ രൂപത്തില്‍ സംഭവിച്ച വ്യത്യാസം ഒരു വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അമേയ. എന്‍റെ പഴയകോലം കണ്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടുമായിരിക്കും, പക്ഷെ കാണിക്കാന്‍ എനിക്ക് മടിയില്ല എന്നു പറഞ്ഞാണ് ലുക് ട്രാന്‍സിഷൻ വീഡിയോ അമേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുതലുള്ള ചിത്രങ്ങളാണ് അമേയ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മോഡലും അഭിനേതാവുമായ ഇപ്പോഴത്തെ അമേയയിലേക്ക് ഒരുപാട് നാളത്തെ പരിശ്രമമുണ്ടായിരുവല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

''മാറ്റങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മള്‍ നമ്മളെ തന്നെ ചാലഞ്ച് ചെയ്യുന്ന നിമിഷം. എന്‍റെ പഴയ കോലം കാണിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. കാരണം അതാണ് എന്നെ ഞാനാക്കിയത്'' എന്നാണ് വീഡിയോക്കൊപ്പം അമേയ കുറിച്ചത്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി