'ഈ കുട്ടികൾ പശ്ചാത്തപിക്കും' കാര്‍ത്തിക് ആര്യനെ കണ്ട് ഓടികൂടിയ കുട്ടികള്‍, ആ പ്രമുഖനെ അവഗണിച്ചു - വീഡിയോ

Published : Nov 10, 2024, 04:54 PM IST
 'ഈ കുട്ടികൾ പശ്ചാത്തപിക്കും' കാര്‍ത്തിക് ആര്യനെ കണ്ട് ഓടികൂടിയ കുട്ടികള്‍, ആ പ്രമുഖനെ അവഗണിച്ചു - വീഡിയോ

Synopsis

കാർത്തിക് ആര്യനൊപ്പമുള്ള വേദിയിൽ സോനു നിഗമിനെ കുട്ടികൾ അവഗണിച്ച വീഡിയോ വൈറലാകുന്നു.

മുംബൈ: കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി, വിദ്യാ ബാലൻ, മാധുരി ദീക്ഷിത് എന്നിവര്‍ അഭിനയിച്ച ഭൂൽ ഭുലയ്യ 3 എന്ന ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. അതേസമയം അടുത്തിടെ മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ കാര്‍ത്തിക് ആര്യനും സോനു നിഗവും പങ്കെടുത്തപ്പോള്‍ ഉള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുകയും വലിയ ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നത്. 

കാർത്തിക്കും ഗായകൻ സോനു നിഗവും പങ്കെടുത്ത ഹുക്കുഷ് ഫുക്കുഷ് എന്ന ഗാനത്തിന്‍റെ ലോഞ്ചിനിടെയാണ് സംഭവം. വൈറലായ വീഡിയോയിൽ, ഒരു കൂട്ടം കുട്ടികൾ ഗായകൻ സോനു നിഗമിനെ അവഗണിച്ചുകൊണ്ട് സെൽഫിയെടുക്കാൻ സ്റ്റേജിൽ കാർത്തിക്ക് ആര്യന്‍റെ അടുത്തേക്ക് ഓടുന്നത് കാണാം. ഭൂൽ ഭുലയ്യ 3യുടെ പ്രൊമോഷൻ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ ഏകദേശം 1000 കുട്ടികൾ പങ്കെടുത്തിരുന്നു.

എന്നാല്‍ ചില ആരാധകർ സെൽഫിയെടുക്കുകയും സോനുവിന്‍റെ കാലിൽ സ്പർശിക്കുകയും ചെയ്തു, മറ്റുള്ളവർ കാർത്തികിനെ വളയുകയാണ് ചെയ്തത്. വീഡിയോ വൈറലായതോടെ സോനു നിഗമിനെ കുട്ടികൾ അവഗണിക്കുന്നത് കണ്ട് നിരവധി നെറ്റിസൺമാരും നിരാശ പ്രകടിപ്പിച്ചു.  ഇത് ഗായകനോടുള്ള അനാദരവാണെന്നാണ് പലരും പറയുന്നത്. 

ഇപ്പോഴത്തെകുട്ടികള്‍ക്ക് പിന്നണി ഗായകര്‍ എന്താണ് എന്ന് പോലും അറിയില്ല. അവരെ സംബന്ധിച്ച് താരങ്ങളാണ് വലുത് എന്നാണ് ഒരാള്‍ എഴുതിയത്. ഒരിക്കലും ജനറേഷന്‍ ഗ്യാപ് പ്രകടിപ്പിക്കാത്ത ഗായകനാണ് സോനു നിഗം അദ്ദേഹത്തോടെ ഈ തലമുറയിലെ ചിലര്‍ കാണിച്ചത് ശരിയായില്ലെന്നാണ് മറ്റൊരാള്‍ എഴുതിയത്. 'ഈ കുട്ടികൾ പശ്ചാത്തപിക്കും' എന്നാണ് ഒരാളുടെ കമന്‍റ്. 

എന്നാല്‍ കുട്ടികളെ സംബന്ധിച്ച് താരങ്ങളെയായിരിക്കും പരിചയം അതിനാലാണ് അവര്‍ അങ്ങനെ പെരുമാറിയത് എന്നാണ് ചിലര്‍ ഈ വീഡ‍ിയോയില്‍ കുട്ടികളുടെ ഭാഗം ചേര്‍ന്ന് പറയുന്നത്. 

ദൃശ്യം 3 സംബന്ധിച്ച് വന്‍ അപ്ഡേറ്റ്: പക്ഷെ നല്‍കിയത് ജിത്തു ജോസഫോ, മോഹന്‍ലാലോ അല്ല, ട്വിസ്റ്റ് !

'രജനികാന്തിനെപ്പോലും സൈഡാക്കി': രണ്ടാഴ്ചയില്‍ തമിഴിലെ വമ്പന്മാരെ വിറപ്പിച്ച് 'അമരന്‍', ഔദ്യോഗിക കളക്ഷന്‍ !

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ