ശിവകാർത്തികേയന്‍റെ ബയോപിക് ചിത്രം 'അമരൻ'  രണ്ടാം വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ചിത്രം തമിഴ്നാട്ടിൽ മാത്രം 100 കോടിയിലധികം നേടി.

ചെന്നൈ: നടൻ ശിവകാർത്തികേയന്‍റെ ബയോപിക് അമരൻ 10 ദിവസത്തില്‍ ബോക്‌സ് ഓഫീസിൽ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മേജർ മുകുന്ദിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം ഇന്ത്യയില്‍ 136.75 കോടി രൂപയാണ് നേടിയത്. അതേസമയം ലോകമെമ്പാടുമായി 200 കോടി ഗ്രോസ് പിന്നിട്ടുവെന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ രണ്ടാം വാരാന്ത്യ കളക്ഷൻ ശ്രദ്ധേയമാണ്, ടിക്കറ്റ് വിൻഡോയിൽ രണ്ടാം ശനിയാഴ്ച ചിത്രം ഇരട്ട അക്ക വരുമാനം നേടിയിരിക്കുകയാണ്.

സായ് പല്ലവിയും നായികയായി എത്തുന്ന രജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം പത്താം ദിവസം ബോക്‌സ് ഓഫീസിൽ ഏകദേശം 14.50 കോടി രൂപ കളക്ഷൻ നേടിയതായി ട്രേഡ് വെബ്‌സൈറ്റ് സാക്നിൽക് റിപ്പോർട്ട് ചെയ്തു. അമരന്‍റെ ബിസിനസ് ഇതിനകം തന്നെ തമിഴ് സിനിമാ വ്യവസായത്തിന് ബ്ലോക്ക്ബസ്റ്റർ വിജയമായി കണക്കാക്കപ്പെടുന്നതാണ്. ശിവകാര്‍ത്തികേയന്‍റെ കരിയര്‍ ബെസ്റ്റാണ് ബോക്സോഫീസില്‍ ചിത്രം പ്രകടമാക്കുന്നത്. 

ഇതിനകം ആഗോളതലത്തില്‍ ചിത്രം 200 കോടി നേടി എന്നത് നിര്‍മ്മാതാക്കളായ രാജ് കമല്‍ ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രജനി ചിത്രമായ വേട്ടയ്യനെക്കാള്‍ മികച്ച തമിഴ്നാട് ഇന്ത്യ കളക്ഷന്‍ ഇതിനകം ചിത്രം നേടി കഴിഞ്ഞുവെന്നാണ് വിവരം. ഈ വര്‍ഷത്തെ ഗോട്ട് കഴിഞ്ഞാല്‍ ഏറ്റവും വലിയ കളക്ഷനാണ് ചിത്രം കുറിക്കാന്‍ പോകുന്നത് എന്നാണ് വിവരം. 

Scroll to load tweet…

രണ്ടാം ശനിയാഴ്ചത്തെ 14.50 കോടി രൂപയുടെ നെറ്റിൽ 11 കോടിയോളം രൂപ തമിഴ്നാട് തീയറ്ററില്‍ നിന്ന് അമരന്‍ നേടിയത്.തമിഴ് വിപണിയിൽ വേട്ടയ്യന്‍റെ ലൈഫ് ടൈം ബിസ്സിനസ് അമരന്‍ മറികടന്നത്. രജനികാന്ത് നായകനായ ചിത്രം സംസ്ഥാനത്ത് 95 കോടി രൂപ കളക്ഷൻ നേടിയപ്പോൾ അമരൻ റിലീസ് ചെയ്ത് 9 ദിവസത്തിനുള്ളിൽ തമിഴ്നാട്ടില്‍ 100 ​​കോടി ക്ലബ്ബിൽ പ്രവേശിച്ചു. 10 ദിവസം പിന്നിടുമ്പോൾ തമിഴ്‌നാട്ടിലെ മൊത്തം കളക്ഷൻ ഏകദേശം 109.85 കോടി രൂപയാണ് നേടിയിരിക്കുന്നത്.

കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രജ് കുമാര്‍ പെരിയസാമിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ജിവി പ്രകാശ്കുമാറാണ് സംഗീത സംവിധാനം. 

ഇതാദ്യം, ഇരട്ട നേട്ടവുമായി അമരൻ, കളക്ഷനില്‍ ആ നിര്‍ണായകമായ സംഖ്യ ശിവകാര്‍ത്തികേയന്റെ ചിത്രം മറികടന്നു

'കൈപിടിച്ചു ഉയര്‍ത്തി വിശേഷണം വേണ്ട': അന്ന് പറഞ്ഞത് ശരിവയ്ക്കും പോലെ ധനുഷ് ചിത്രത്തെ വെട്ടി ശിവയുടെ 'അമരന്‍'