ദൃശ്യം 2, ശൈത്താൻ എന്നിവയുടെ തുടർച്ചകൾ ഉടൻ പ്രതീക്ഷിക്കാമെന്ന് അജയ് ദേവ്ഗൺ സ്ഥിരീകരിച്ചു. ദേ ദേ പ്യാർ ദേ, സൺ ഓഫ് സർദാർ, ധമാൽ, ഗോൽമാൽ എന്നിവയുടെയും തുടർച്ചകൾ വരുന്നുണ്ട്.

മുംബൈ: ദൃശ്യം 2, ശൈത്താൻ എന്നി ചിത്രങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബോളിവുഡില്‍ വന്‍ വിജയം നേടിയ രണ്ട് അജയ് ദേവ്ഗൺ ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങള്‍ക്കും അടുത്ത ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുകയാണ് അജയ് ദേവ്ഗൺ . പിങ്ക്വില്ലയുമായുള്ള ഒരു പ്രത്യേക സംഭാഷണത്തിൽ, അജയ് ദേവ്ഗൺ ഈ രണ്ട് ഫ്രാഞ്ചൈസികളുടെ ഭാവിയെക്കുറിച്ച് അപ്‌ഡേറ്റ് നൽകി.

അവരെക്കുറിച്ച് സംസാരിച്ച അജയ് ദേവ്ഗൺ പറഞ്ഞത് ഇതാണ്. “ശൈത്താൻ 2 ഇപ്പോൾ എഴുത്ത് ജോലികളിലാണ്. ദൃശ്യത്തിന്‍റെ അടുത്ത ഭാഗത്തിനായി ഒരു ടീം പ്രവർത്തിക്കുന്നുണ്ട്" പിങ്ക്വില്ല മാസ്റ്റര്‍ ക്ലാസ് അഭിമുഖത്തില്‍ ഇത് അജയ് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ വളരെയധികം കരഘോഷത്തോടെയാണ് ഇത് സ്വീകരിച്ചത്. 

ദേ ദേ പ്യാർ ദേ, സൺ ഓഫ് സർദാർ, ധമാൽ, ഗോൽമാൽ എന്നീ ചിത്രങ്ങളുടെ തുടർച്ചകളും പ്രവർത്തനത്തിലാണെന്ന് അജയ് ദേവ്ഗൺ സംഭാഷണത്തിലൂടെ സ്ഥിരീകരിച്ചു. “ഇത് സീക്വലുകളുടെ സമയമാണ്, എന്താണ് ഒരു ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന് പ്രേക്ഷന് അറിയാം എന്നതാണ് ഇതിന്‍റെ ഗുണം. കഥാപാത്രങ്ങൾ റിലേറ്റബിൾ ആകുകയും ബിഗ് സ്‌ക്രീനിൽ അവർക്ക് എന്ത് കിട്ടുമെന്നും പ്രേക്ഷകർക്ക് ഉറപ്പ് നല്‍കും സീക്വലുകള്‍" അജയ് പറഞ്ഞു.

2013 ല്‍ മലയാളത്തില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ദൃശ്യം. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായ ദൃശ്യം 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത് നിഷികാന്ത് കാമത്ത് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. 2021ലാണ് ദൃശ്യം 2 മലയാളത്തില്‍ ഒടിടി റിലീസായി എത്തിയത്. ചിത്രം പിന്നീട് ഹിന്ദിയിലും റിലീസായി ചിത്രം വീണ്ടും വിജയമായിരുന്നു. 

അതേ സമയം ദൃശ്യം 3 സംബന്ധിച്ച് ഒറിജിനല്‍ ചിത്രത്തിന്‍റെ മേക്കറായ ജീത്തു ജോസഫ് ഇതുവരെ അപ്ഡേറ്റൊന്നും നല്‍കിയിട്ടില്ല. അതിനിടെയാണ് അജയ് ദേവഗണ്‍ അപ്ഡേറ്റുമായി എത്തുന്നത്. 

ടൈറ്റിലിലെ ആ തുന്നിക്കെട്ടൊരു സൂചനയോ? ഷണ്‍മുഖത്തിന്റെ 'തുടരും' കാത്തുവച്ചിരിക്കുന്നതെന്ത് ?

മോഹൻലാൽ- സത്യൻ അന്തിക്കാട് യൂണിവേഴ്സില്‍ 'അമല്‍ ഡേവിസും'; ഹൃദയപൂർവ്വം ഒരുങ്ങുന്നു