ഷാരൂഖിന്‍റെ സുഹൃത്തും. ഒപ്പം ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച ആളുമായ കാജോൾ ഷാരൂഖിനോട് പഠാന്‍ എത്ര കളക്ഷന്‍ ശരിക്കും നേടിയെന്നാണ് ചോദിച്ചിരിക്കുന്നത്.
മുംബൈ: ഷാരൂഖ് ഖാന്‍റെ പഠാന്‍ സിനിമ ഇത്തവണത്തെ ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ പണം വാരി പടമായിരുന്നു. 2023-ൽ ബോളിവുഡിൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. ഇപ്പോഴിതാ പഠാന്‍ സംബന്ധിച്ച നടി കജോളിന്‍റെ ഒരു ചോദ്യമാണ് ബോളിവുഡിലെ സംസാര വിഷയം.
ഷാരൂഖിന്‍റെ സുഹൃത്തും. ഒപ്പം ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ച ആളുമായ കാജോൾ ഷാരൂഖിനോട് പഠാന്‍ എത്ര കളക്ഷന്‍ ശരിക്കും നേടിയെന്നാണ് ചോദിച്ചിരിക്കുന്നത്. കജോളിന്‍റെ ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ പരമ്പരയായ ദ ട്രയൽ-പ്യാർ കാനൂൻ ധോക്കയുടെ പ്രമോഷൻ വേളയിലാണ് കജോൾ മാധ്യമങ്ങളോട് ഇത് പറഞ്ഞത്. പഠാന്‍ യഥാർത്ഥത്തില്‍ എത്ര കളക്ഷന്‍ നേടിയെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് കജോൾ പറഞ്ഞു.
ഒരു എന്‍റര്‍ടെയ്മെന്‍റ് പോർട്ടലിനോട് സംസാരിക്കവേ അഭിമുഖം നടത്തുന്നയാൾ കജോളിനോട് ഒരു ചോദ്യം ചോദിച്ചു, "ഷാരൂഖ് ഖാനോട് ഇപ്പോള്‍ എന്താണ് ചോദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്?" കുറച്ചു നേരം ആലോചിച്ച് ശേഷം കജോൾ പറഞ്ഞു, "ഞാൻ അദ്ദേഹത്തോട് ചോദിക്കും, പഠാന്‍ ശരിക്കും എത്ര കളക്ഷന്‍ നേടിയെന്ന്?" ഇതിന് ശേഷം കജോള്‍ ചിരിച്ചു. അതിലൂടെ ഇതൊരു തമാശയാണെന്നും വ്യക്തമാണ്.
എന്തായാലും തമാശയാണെങ്കിലും കജോളിന്‍റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. കജോളിന്‍റെ ചോദ്യം പഠാന്‍റെ കളക്ഷന്‍ ശരിക്കും ഉള്ളതാണോ എന്ന ചര്‍ച്ച സജീവമാക്കിയെന്നാണ് ചിലര്‍ വാദിക്കുന്നത്. ബോളിവുഡ് വിമര്‍ശകനായ കെആര്‍കെ ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയാണ്. "കജോള്‍ പഠാന്‍ ഉണ്ടാക്കിയ ബിസിനസിനെ കളിയാക്കി. അതിന് അര്‍ത്ഥം അജയ് ദേവഗണ്‍ അവരുടെ വീട്ടില്‍ ഷാരൂഖ് വ്യാജ കണക്കുകളാണ് പറഞ്ഞതെന്ന് ചര്‍ച്ച ചെയ്ത് കാണും. ശരിക്കും ഇതാണ് ബോളിവുഡിന്‍റെ അവസ്ഥ".
അതേ സമയം കജോളിന്‍റെ തമാശ കൂടിപ്പോയി എന്ന് പറഞ്ഞാണ് ഷാരൂഖ് ഫാന്‍സ് രംഗത്ത് വന്നത്. വിവിധ തീയറ്റര്‍ ഉടമകളുടെ പ്രതികരണങ്ങള്‍ അടക്കം പറഞ്ഞ് കജോളിന്‍റെ കമന്‍റിനെതിരെ അവരും രംഗത്തുണ്ട്.
ജനുവരി 25 ന് റിലീസ് ചെയ്ത സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍ വൈആർഎഫ് സ്പൈ യൂണിവേഴ്‌സിന്റെ നാലാമത്തെ ചിത്രമായിരുന്നു. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡ് ഹംഗാമ റിപ്പോർട്ട് പ്രകാരം പഠാന്‍ ഇന്ത്യയിൽ 543 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കുഞ്ചാക്കോ ബോബൻ മികച്ച നടന്‍, ദര്‍ശന നടി
ഹണിമൂണില്‍ സുമിത്രയും രോഹിത്തും, രോഗാവസ്ഥയില്‍ വേദിക : കുടുംബവിളക്ക് റിവ്യു
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here
