എഐയോ ? അതോ ഒറിജിനലോ ? ഹൻസിക കൃഷ്ണയുടെ വീഡിയോ പ്രചരിക്കുന്നു, വൻ വിമർശനം

Published : May 07, 2026, 02:37 PM IST
Hansika krishna

Synopsis

നടൻ കൃഷ്ണകുമാറിന്റെ മകൾ ഹൻസികയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഇതിനെത്തുടർന്ന് ഹൻസികയ്ക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

ലയാളികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. സിന്ധുവിനും മക്കൾക്കും മികച്ച ഫോളോവേഴ്സുകളുള്ള യുട്യൂബ് ചാനലുകളും ഉണ്ട്. കൂട്ടത്തിലെ ഏറ്റവും ഇളയ കുട്ടിയാണ് ഹൻസിക കൃഷ്ണ. സിനിമയിലേക്ക് ഹൻസിക ആദ്യചുവടുവയ്ക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വാർത്തകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോദിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

തന്റെ ചെറിയ- വലിയ കാര്യങ്ങളും ഫോട്ടോ ഷൂട്ടുകളുമെല്ലാം ഹൻസിക സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ഏറെ ശ്രദ്ധനേടാറുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ അക്കൗണ്ടിൽ ഹൻസിക പങ്കുവയ്ക്കാത്തൊരു വീഡിയോ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. ബോൾഡ് ലുക്കിൽ, വിവിധ ശൈലികളിലും സ്റ്റൈലിലും നിൽക്കുന്ന ഹൻസികയാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് സബ്സ്ക്രൈബേഴ്സിന് വേണ്ടി പങ്കുവച്ച വീഡിയോ ആണെന്നും ലീക്കായതാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പ്രചരിച്ചത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് കൃഷ്ണകുമാറിനും ഹൻസികയ്ക്കും നേരെ ഉയരുന്നത്. ചിലരിത് ഹൻസിക അല്ലെന്നും അവൾ അങ്ങനെയുള്ള ആളെന്നും പറയുമ്പോൾ, അല്ല ഇത് ഒറിജിനലാണെന്ന് പറയുന്നവരും ഉണ്ട്. കടുത്ത ഭാഷയിലാണ് പലരും വിമർശനം ഉന്നയിക്കുന്നത്. കാശ് ഉണ്ടാക്കാനുള്ള പെടാപാടാണിതെന്നും പറയുന്നുണ്ട്. ഇതിനിടയിൽ വീഡിയോ കാരണം ഹൻസികയുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയെന്നും അതിന് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പരിഹാസത്തോടെ പറയുന്നവരുമുണ്ട്.

ഇൻസ്റ്റാ​ഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഇടാക്കുന്നത് 390 രൂപയാണ്. ഇതിനകം 1764 സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് 700ലധികം സബ്സ്ക്രൈബേഴ്സ് വർദ്ധിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. എന്തായാലും വീഡിയിൽ പ്രതികരണവുമായി ഹൻസിക ഇതുവരെ എത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

'ഭക്തിസാന്ദ്രം ഈ നിമിഷം'; സ്ക്രീനിലെ കൃഷ്ണൻ തനിക്ക് മുന്നിൽ, അടിമുടി വിറച്ച് കുമ്പിട്ട് യുവതി- വൈറൽ
'1000 കോടി ഉറപ്പ്' ! വാഴ 3യിലെ അഭിനേതാക്കളെ കിട്ടി, സീൻ തൂക്കിയത് ആര് ? എഐ ടീസർ വൈറൽ