'ഭക്തിസാന്ദ്രം ഈ നിമിഷം'; സ്ക്രീനിലെ കൃഷ്ണൻ തനിക്ക് മുന്നിൽ, അടിമുടി വിറച്ച് കുമ്പിട്ട് യുവതി- വൈറൽ

Published : May 07, 2026, 08:09 AM IST
sourabh raaj jain

Synopsis

മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി അഭിനയിച്ച നടൻ സൗരഭ് രാജ് ജെയിനിനെ നേരിൽ കണ്ട ആരാധിക ഭക്തിയോടെ സാഷ്ടാംഗം പ്രണമിച്ചു. ഒരു പരിപാടിയിൽ വെച്ച് ശുഭ്ര എന്ന യുവതി അദ്ദേഹത്തെ പൂജിക്കുകയും രാഖി കെട്ടുകയും ചെയ്തു.

സ്ക്രീനിൽ വിവിധ വേഷങ്ങളിൽ എത്തുന്ന അഭിനേതാക്കളോട് പ്രേക്ഷകർക്ക് പ്രിയം ഏറെയാണ്. നെ​ഗറ്റീവ് വേഷമായാലും പോസിറ്റീവ് വേഷമായാലും അതവർ ഏറ്റെടുക്കും. എന്നാൽ ഭക്തി സാന്ദ്രമായ സീരിയലുകളുടെ കാര്യം അങ്ങനെയല്ല. ദൈവങ്ങളുടെ വേഷങ്ങളിൽ എത്തുന്ന അഭിനേതാക്കളോട് പ്രത്യേക ബഹുമാനവും ആരാധനയും ഒക്കെ ജനങ്ങൾക്ക് ഉണ്ടാകും. അവരെ ദൈവത്തിന് തുല്യം അല്ലെങ്കിൽ ദൈവത്തെ പോലെയാണ് അവർ കാണാറുള്ളത്. അത്തരത്തിലുള്ള നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി വന്നിരിക്കുകയാണ്.

മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൗരഭ് രാജ് ജെയിനിന്റെ വീഡിയോ ആണിത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൗരഭ്. ഇവിടെ വച്ച് ശുഭ്ര എന്ന യുവതി അദ്ദേഹത്തിന് മുന്നിൽ എത്തി. സ്ക്രീനിൽ തങ്ങളെ ഭക്തിയുടെ നിറവിൽ എത്തിച്ച സൗരഭിനെ നേരിൽ കണ്ടപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ കരയുകയും സാഷ്ടാം​ഗം പ്രണമിക്കുകയും ചെയ്യുന്ന യുവതിയെ കാണാം. ഒപ്പം പൂജാധി സാധനങ്ങൾ ഉൾപ്പടെയുള്ളവ നൽകി സൗരഭിനെ പൂജിക്കുകയും രാഖി കെട്ടിക്കൊടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

ശുഭ്ര തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. "മാധവിനെ കണ്ടപ്പോൾ അവനോടൊപ്പം ഞാൻ വൃന്ദാവനത്തിൽ എന്റെതായ ലോകത്തായിരുന്നു. വിലമതിക്കാനാകാത്ത നിമിഷമായിരുന്നു അത്. ഒപ്പമൊരു ഫോട്ടോ എടുക്കാൻ പോലും ഞാൻ മറന്ന് പോയി. എന്റെ കൈകളും ഹൃദയവും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. രാഖി കെട്ടാനായി ഞാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചു. ഞാൻ വിറച്ച് കൊണ്ടേയിരുന്നു. എന്റെ കയ്യിൽ അദ്ദേഹം പിടിച്ചപ്പോൾ എല്ലാം നിയന്ത്രണത്തിലായി", എന്നാണ് വീഡിയോയ്ക്ക് ഒപ്പം ശുഭ്ര കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്ത് എത്തി. ഭക്തി സാന്ദ്രമായ നിമിഷമെന്നാണ് എല്ലാവരും കമന്റായി രേഖപ്പെടുത്തിയത്. മില്യൺ കണക്കിന് വ്യൂവ്സ് ആണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'1000 കോടി ഉറപ്പ്' ! വാഴ 3യിലെ അഭിനേതാക്കളെ കിട്ടി, സീൻ തൂക്കിയത് ആര് ? എഐ ടീസർ വൈറൽ
'ആദ്യം അടുക്കള പണി, പിന്നെ അഭിനയിക്കെ'ന്ന് യുവതി; 'ഭർത്താവിനെ ഊറ്റലല്ല' പണിയെന്ന് ആലിസ് ക്രിസ്റ്റി