പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ

Published : Jan 17, 2026, 11:28 AM IST
Krishna kumar

Synopsis

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ഷോപ്പിൽ ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തത് വലിയ വാര്‍ത്തയായിരുന്നു. പൂർണ്ണ ഗർഭിണിയായിരുന്ന ദിയയെ ഈ സംഭവം മാനസികമായി തളർത്തി. കുറ്റം ചെയ്ത ജീവനക്കാർ ദിയയ്ക്കെതിരെ കേസ് നൽകിയെങ്കിലും അവർ നിരപരാധിയാണെന്ന് തെളിഞ്ഞു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും മലയാളികൾക്കും ഏറെ സുപരിചിതരായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. അടുത്തിടെ മകൾ ദിയയുടെ ഷോപ്പുമായി ബന്ധപ്പെട്ട് വലിയൊരു തട്ടിപ്പ് നടന്നിരുന്നു. 69 ലക്ഷം രൂപ ഷോപ്പിലെ ജീവനക്കാരികൾ തട്ടിയെടുക്കുകയായിരുന്നു. എന്നാൽ തങ്ങളത് ചെയ്തിട്ടില്ലെന്ന് കാണിച്ച് ജീവനക്കാരികളായ മൂന്ന് പേർ കൃഷ്ണ കുമാറിനും ദിയയ്ക്കും എതിരെ കേസ് കൊടുക്കുകയും ചെയ്തു. അന്വേഷണങ്ങൾക്ക് ഒടുവിൽ ഇവർ നിരപരാധികളാണെന്നും ജീവനക്കാർ കുറ്റക്കാരാണെന്നും തെളിയുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോൾ ദിയ പൂർണ ​ഗർഭിണിയായിരുന്നു.

പ്രസവിക്കാൻ ഇരുപത് ദിവസം ഉള്ളപ്പോഴാണ് ഈ പ്രശ്നങ്ങൾ വന്നതെന്നും ദിയ വല്ലാതെ തകർന്ന് പോയെന്നും പറയുകയാണ് കൃഷ്ണ കുമാർ ഇപ്പോൾ. ദിയ ഏറ്റവും സ്നേഹിച്ച് കൊണ്ടു നടന്ന പെൺകുട്ടികളാണ് ഇങ്ങനെ ചെയ്തതെന്നും കൃഷ്ണ കുമാർ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

"ദിയ ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഒരുപാട് വിഷമിച്ചു. പ്രസവിക്കാന്‍ ഇരുപത് ദിവസം ഉള്ളപ്പോഴാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. ആ 20 ദിവസം വയറ്റില്‍ കിടന്ന് ഓമി(കുഞ്ഞ്) ഒരുപാട് സഫര്‍ ചെയ്തു. വന്ന് പോയി, ഇനി എന്ത് ചെയ്യാന്‍ പറ്റും. അവളോട് പ്രെഷര്‍ എടുക്കരുതെന്ന് പറഞ്ഞു. എത്രയൊക്കെ പറഞ്ഞാലും അവള്‍ വല്ലാതെ തകര്‍ന്ന് പോയി. കേസിലെ രണ്ടാം പ്രതി. ഇട്ട വകുപ്പുകള്‍ എല്ലാം കടുത്തു പോയി. അവള്‍ ഏറ്റവും സ്നേഹിച്ച് കൊണ്ടു നടന്ന മൂന്ന് പെണ്‍കുട്ടികളാണ് ഇത് ചെയ്തത്. കുറ്റം അവര്‍ ചെയ്തിട്ട് നമുക്കെതിരെ കേസ്. അതെല്ലാം അവളെ തകര്‍ത്തു. ഒരുപാട് തവണ ആശുപത്രിയില്‍ ആകേണ്ടി വന്നു", എന്ന് കൃഷ്ണ കുമാർ പറഞ്ഞു.

"പുറത്ത് അമ്മ വിഷമിക്കുമ്പോള്‍, അകത്ത് കിടക്കുന്ന കുഞ്ഞ് എന്ത് മാത്രമാണ് അനുഭവിക്കുന്നതെന്ന് നമുക്ക് അറിയില്ല. പക്ഷേ ആ പ്രശ്നം കഴിഞ്ഞ് അവന്‍ പുതിയ ലോകത്തോട്ട് വന്നത് ഞങ്ങള്‍ക്ക് വല്ലാത്തൊരു അനന്ദം കൊണ്ടാണ്. അളവില്ലാത്ത ആനന്ദം. അവന്‍ വന്നതിന് ശേഷം ഞങ്ങള്‍ക്കുള്ള നന്മയുടെ അളവ് കൂടി. വളരെ പോസിറ്റീവ് ആയൊരു വരവാണ് അവന്‍റേത്. അനുഗ്രഹമാണ്", എന്നും കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'എന്തിനാ ലാലേട്ടാ ഇങ്ങനെ കോമാളിയായത്', അല്പം കടുത്ത് പോയി; ഒടിടി റിലീസിന് പിന്നാലെ 'ഭഭബ'യ്ക്ക് ട്രോൾപൂരം
'എന്തിനാ സിക്സ് പാക്കെന്നായിരുന്നല്ലോ'? എന്ന് ഉണ്ണി മുകുന്ദൻ, 'അങ്ങനെ അല്ല അളിയ ഉദ്ദേശിച്ചതെ'ന്ന് അജു