'പെർഫെക്റ്റ് ഒ. കെ' ഡാൻസുമായി കൃഷ്ണകുമാറും മകളും, വീഡിയോ

Web Desk   | Asianet News
Published : May 19, 2021, 08:49 AM ISTUpdated : May 19, 2021, 08:52 AM IST
'പെർഫെക്റ്റ്  ഒ. കെ' ഡാൻസുമായി കൃഷ്ണകുമാറും മകളും, വീഡിയോ

Synopsis

സോഷ്യൽ മീഡിയയിൽ ​ഹരമായി മാറിയ 'പെർഫെക്റ്റ്  ഒ. കെ' എന്ന ​ഗാനത്തിന് ചുവടുകൾ വയ്ക്കുകയാണ് കൃഷ്ണകുമാറും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും. 

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. പലപ്പോഴും ഇവർ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ​ഹരമായി മാറിയ 'പെർഫെക്റ്റ്  ഒ. കെ' എന്ന ​ഗാനത്തിന് ചുവടുകൾ വയ്ക്കുകയാണ് കൃഷ്ണകുമാറും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയും. 

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ദിയയുടെ ഏറ്റവും പുതിയ വീഡിയോയിലാണ് അച്ഛനും മകളും ചേർന്ന് അടിപൊളി സ്റ്റെപ്പുകളുമായി എത്തിയിരിക്കുന്നത്. രണ്ടുപേരും ലുങ്കി മടക്കിക്കുത്തിയുള്ള സ്‌പെഷൽ പെർഫെക്റ്റ് ഒ.കെ. ' ഇതിനോടകം നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.

കോഴിക്കോട്ടുകാരന്‍ നൈസലിന്റെ വീഡിയോ റാപ്പ് രൂപത്തിലാക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലാതെ ഏതാനും ഇംഗ്ലീഷ് വാക്കുകൾ ചേർത്തുള്ള പ്രയോഗമാണ് ഈ ഡയലോഗ് ഹിറ്റാവാൻ കാരണമായത്. നൈസലിന്റെ ക്വാറന്റൈനിൽ കഴിയുന്ന സുഹൃത്തിനു വേണ്ടി അയച്ചതായിരുന്നു ആ വീഡിയോ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത