'റ്റാറ്റാ ബൈ ബൈ' എന്ന് കുറിപ്പ്, മാസ്ക് പോലും ധരിക്കാതെ എയർപ്പോർട്ടിൽ, വരദയുടെ ചിത്രങ്ങള്‍ വൈറല്‍

Published : May 16, 2021, 05:09 PM IST
'റ്റാറ്റാ ബൈ ബൈ' എന്ന് കുറിപ്പ്,  മാസ്ക് പോലും ധരിക്കാതെ എയർപ്പോർട്ടിൽ, വരദയുടെ ചിത്രങ്ങള്‍ വൈറല്‍

Synopsis

രസകരമായ കുറിപ്പുകളിലൂടെയാണ് ജിഷിൻ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുള്ളത്. അതുപോലെ ലോക്ക്ഡൗൺ കാലത്തെ ആഗ്രഹം പങ്കുവയ്ക്കുകയാണ് വരദ.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് വരദ. വില്ലൻ വേഷങ്ങളിലൂടെ മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ  ജിഷിന്റെ ഭാര്യ കൂടിയാണ് താരം. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിനും വരദയും വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ജിഷിനും വരദയും മകനായ ജിഷാനും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്.

രസകരമായ കുറിപ്പുകളിലൂടെയാണ് ജിഷിൻ തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുള്ളത്. അതുപോലെ ലോക്ക്ഡൗൺ കാലത്തെ ആഗ്രഹം പങ്കുവയ്ക്കുകയാണ് വരദ. താരത്തിന്റെ പോസ്റ്റ് ആരാധകരെ ചിരിപ്പിക്കുന്നതായിരുന്നു. 'ഓക്കെ... റ്റാറ്റാ.. ബൈ ബൈ.... ' എന്നൊരു കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കുവച്ചു. കുറിപ്പ് മുഴുവൻ വായിച്ചില്ലെങ്കിൽ ഈ ലോക്ക്ഡൗൺ കാലത്ത് മാസ്ക് പോലും വയ്ക്കാതെ എങ്ങോട്ടാണെന്ന് ആരാധകർക്ക് ആദ്യം തോന്നിയേക്കാം. എന്നാൽ പിന്നാലെ ബാക്കി കുറിപ്പുകൂടി വായിച്ചാൽ കാര്യം മനസിലാകും. 'ഞാൻ ഇപ്പോ എവിടേം പോകുന്നതല്ല... പഴയൊരു ചിത്രം  പോസ്റ്റ് ചെയ്താണ് കേട്ടോ..' എന്നായിരുന്നു വരദ കുറിച്ചത്.

സ്മൈലികളൊക്കെ ചേർത്തുള്ള ഗുഡ് മോർണിങ് പറഞ്ഞ വരദയെ രസകരമായി ട്രോളുകയാണ് ആരാധകർ. ആഗ്രഹം പറഞ്ഞതാണല്ലേയെന്ന് ചിലർ ചോദിക്കുമ്പോൾ... ഉടായിപ്പുമായി ഇറങ്ങിയതാണല്ലേ എന്ന് മറ്റു ചിലരുടെ കമന്റ്. എന്തായാലും കാര്യങ്ങളെ വളരെ പോസറ്റീവായി കാണുന്ന വരദയുടെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇത്തരത്തിൽ രസകരമായ കുറിപ്പും ചിത്രവുമായി ജിഷിനും എത്താറുണ്ട്. ജിഷിന് പഠിക്കുകയാണോ എന്നായിരുന്നു ചിലരുടെ ചോദ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത