Meera Vasudev : 'ഈ അത്ഭുത മനുഷ്യരാണ് എന്റെ ആശ്വാസം' ; ചിത്രങ്ങള്‍ പങ്കുവച്ച് 'സുമിത്ര'

Web Desk   | Asianet News
Published : Jan 23, 2022, 11:15 PM ISTUpdated : Jan 23, 2022, 11:17 PM IST
Meera Vasudev : 'ഈ അത്ഭുത മനുഷ്യരാണ് എന്റെ ആശ്വാസം' ; ചിത്രങ്ങള്‍ പങ്കുവച്ച് 'സുമിത്ര'

Synopsis

കുടുംബവിളക്ക് സഹതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചിരിക്കുന്നത്. 

ന്മാത്ര (Thanmathra) എന്ന സിനിമയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ താരമാണ് മീര വാസുദേവ് (Meera Vasudev). നീണ്ട ഇടവേളയ്ക്കു ശേഷം മീര വീണ്ടും മലയാളത്തിലേക്കെത്തിയത് സുമിത്രയെന്ന (Sumithra) വീട്ടമ്മയായിട്ടാണ്. കുടുംബവിളക്ക് (Kudumbavilakku) പരമ്പരയിലെ സുമിത്രയായി മലയാളക്കരയില്‍ തകര്‍ത്താടുകയാണ് മീരയിപ്പോള്‍. ആധുനിക കാലത്തെ കുടുംബബന്ധങ്ങളുടെ ശിഥിലത മുഖ്യ പ്രമേയമായി അവതരിപ്പിക്കുന്ന കുടുംബവിളക്ക് പറയുന്നത് സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കൂടെ കഥയാണ്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടപ്പോഴും, മക്കളില്‍ പലരും തന്നെ തള്ളി പറഞ്ഞപ്പോഴും മുന്നോട്ടുള്ള തന്റെ ജീവിതം മാത്രം ലക്ഷ്യമിട്ട് സുമിത്ര നടന്നുകയറിയ കഥയാണ് കുടുംബവിളക്ക്.

സോഷ്യല്‍മീഡിയയില്‍ സജീവമായ മീര വാസുദേവ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായപ്പോള്‍ തനിക്ക് അത്ഭുതപ്പെടുത്തുന്ന പിന്തുണയോടെ കൂടെ നിന്ന സഹതാരങ്ങളെക്കുറിച്ചാണ് മീര വാസുദേവ് പറയുന്നത്. 'എന്റെ കുടുംബവിളക്ക് ടീമിനൊപ്പം, ആ മനോഹരമായ ജോലിക്കിടെയുള്ള ചില ചിത്രങ്ങള്‍. ഈ അത്ഭുതപ്പെടുത്തുന്ന മനുഷ്യര്‍ എനിക്കെപ്പോഴും ആശ്വാസമാണ്.'എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മീര കുറിക്കുന്നത്.

പരമ്പരയിലെ സഹതാരങ്ങളായുള്ള ശ്രീലക്ഷ്മി ശ്രീകുമാര്‍, അശ്വതി, കൃഷ്ണകുമാര്‍, സുമേഷ് സുരേന്ദ്രന്‍, നൂബിന്‍ ജോണി, രേഷ്മ തുടങ്ങിയവരുമായുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചത്. താരങ്ങളും ആരാധകരുമെല്ലാം കമന്റുകള്‍കൊണ്ട് ചിത്രങ്ങള്‍ വൈറലാക്കിക്കഴിഞ്ഞു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍