അന്ന് 100 രൂപയ്ക്ക് മാല വിറ്റു, ഇന്ന് ആഢംബര കാറിൽ യാത്ര; ആദ്യ സിനിമയ്ക്ക് ഒപ്പിട്ട് കുംഭമേളയിലെ 'വെള്ളാരം കണ്ണുള്ള പെണ്ണ്'

Published : Jun 19, 2025, 10:22 AM ISTUpdated : Jun 19, 2025, 11:39 AM IST
monalisa

Synopsis

ക്യാമറ കണ്ണിലുടക്കിയ മോനിയെ ദേശീയ മാധ്യമങ്ങൾ 'ബ്രൗൺ ബ്യൂട്ടി' എന്ന് വിശേഷിപ്പിച്ചു. 

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ധാരാളം പേരാണ് ഒറ്റ നിമിഷം കൊണ്ട് വൈറലായി മാറുന്നത്. പലരുടേയും ജീവിതങ്ങൾ തന്നെ മാറി മറിഞ്ഞിട്ടുണ്ട്. അത്തരത്തിലൊരാളാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. മഹാകുംഭമേളയിൽ മാല വിൽക്കാനെത്തിയ ഈ സുന്ദരി സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിയതോടെ അവരുടെ ജീവിതം മാറി മറിയുകയായിരുന്നു. ഇന്ന് ഒട്ടനവധി ഫോളോവേഴ്സുള്ള മോനി ആദ്യ സിനിമയ്ക്കും ഒപ്പ് വച്ചിരിക്കുകയാണ്.

സനോജ് മിശ്ര സംവിധാനം ചെയ്യുന്ന "ദ ഡയറി ഓഫ് മണിപ്പൂർ" എന്ന ചിത്രത്തിലാണ് മോനി അഭിനയിക്കുന്നത്. അതിനായി അവർ കരാറിൽ ഒപ്പുവച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ഈ സിനിമ മോനി ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സാദ്ഗി എന്ന മ്യൂസിക് വീഡിയോയിലും മോനി ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ​ഗായകൻ ഉത്കർഷ് ശർമ്മയുടെ ആൽബമാണിത്. ആദ്യമായി മോനി ക്യാമറയ്ക്ക് മുന്നിലെത്തിയ മ്യൂസിക് വീഡിയോ ജൂൺ 14ന് റിലീസ് ചെയ്തിരുന്നു. അഭിനയത്തിന് പുറമെ ഇവൻ്റുകളിലും ബ്രാൻഡ് പ്രമോഷനുകളിലും മോനി ഇപ്പോൾ ഭാ​ഗമായിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് ബോണി ചെമ്മണ്ണൂരിന്റെ ഷോപ്പ് ഉദ്ഘാടനത്തിന് കേരളത്തിലും അവർ എത്തിയരുന്നു.

കഴിഞ്ഞ ദിവസം ഒരു ആഢംബര കാറിൽ മോനി യാത്ര ചെയ്യുന്ന ഫോട്ടോ ഏറെ ശ്രദ്ധനേയിരുന്നു. മ്യൂസിക് വീഡിയോ റിലീസിന് പോകുമ്പോഴുള്ള മോനിയുടെ ഫോട്ടോ ആയിരുന്നു ഇത്.  'കുംഭമേളയിൽ 100 രൂപയ്ക്ക് മാല വിറ്റിരുന്ന മോണാലിസ ഇന്ന് ആഢംബര കാറിൽ. ഇതാണ് ജീവിതം. എപ്പോൾ വേണമെങ്കിലും മാറിമറിയും', എന്നാണ് ഈ ഫോട്ടോകൾ പങ്കുവച്ച് മലയാളികൾ അടക്കമുള്ളവർ ഷെയർ ചെയ്തത്. മുംബൈയിൽ സ്വന്തമായി ഒരു വീട് വാങ്ങുക എന്നതാണ് മോനിയുടെ ഏറ്റവും വലിയ സ്വപ്നം. അത് വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയും.

പ്രയാ​ഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു മോനി എത്തിയത്. ക്യാമറ കണ്ണിലുടക്കിയ അവളെ ദേശീയ മാധ്യമങ്ങൾ 'ബ്രൗൺ ബ്യൂട്ടി' എന്ന് വിശേഷിപ്പിക്കയും ചെയ്തിരുന്നു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് ഇവർ.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത