തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ?; ഉണ്ണിമുകുന്ദനോട് ചോദ്യം, പ്രതികരണം ഇങ്ങനെ - വീഡിയോ വൈറല്‍

Published : Apr 09, 2023, 03:35 PM IST
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ?; ഉണ്ണിമുകുന്ദനോട് ചോദ്യം, പ്രതികരണം ഇങ്ങനെ - വീഡിയോ വൈറല്‍

Synopsis

ഉണ്ണി മുകുന്ദന്‍ മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കൊച്ചി: കഴിഞ്ഞ വര്‍ഷം ഇറങ്ങി വലിയ വിജയം നേടിയ ചിത്രമാണ് മാളികപ്പുറം. ചിത്രം നൂറു കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. അടുത്തിടെ ചിത്രത്തിന്‍റെ നൂറാം ദിന ആഘോഷം നടന്നിരുന്നു. ചിത്രത്തിന്‍റെ വിജയം ഏറ്റവും കൂടുതല്‍ താരമൂല്യം ഉയര്‍ത്തിയത് ഉണ്ണി മുകുന്ദന്‍റെയാണ്. മാളികപ്പുറത്തിന്‍റെ നൂറാം ദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അടുത്തകാലത്തുയര്‍ന്ന വിവാദ വിഷയങ്ങളില്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. 

ഉണ്ണി മുകുന്ദന്‍ മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 100 ദിന ആഘോഷം നടന്നതില്‍ ഏറെ സന്തോഷം ഉണ്ട്. ഒടിടിയില്‍ മറ്റും ചിത്രം വന്നതിന് ശേഷവും ആളുകള്‍ ഈ പടം കാണാന്‍ തീയറ്ററില്‍ എത്തുന്നത് വലിയ കാര്യമാണ്. എന്‍റെ കരിയറിലെ ആദ്യത്തെ ചിത്രമാണ് നൂറാം ദിനം പിന്നിടുന്നത്. 

ഈ വര്‍ഷത്തെ ആദ്യത്തെ ഹിറ്റാണല്ലോ എന്ന ചോദ്യത്തിന് അത് അദ്യത്തെ ഹിറ്റാണെങ്കില്‍ സന്തോഷം എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി പറയുന്നത്.  നൂറ് കോടിയാണ് കലക്ഷനെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം നടക്കുന്നുണ്ടല്ലോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ നമുക്ക് എല്ലാവർക്കും കൂടി കണ്ടുപിടിച്ചാലോയെന്നാണ് ഉണ്ണി മുകുന്ദൻ തിരിച്ച് മറുപടിയായി പറഞ്ഞത്. 

 പടം തിയേറ്ററിൽ നല്ല കലക്ഷൻ നേടുന്നുണ്ടെന്നും. കണക്കുകൾ താൻ അല്ല പറയേണ്ടതെന്നും പക്ഷെ നല്ല അഭിപ്രായം വരുന്നുണ്ടോ സിനിമ വിജയിച്ചോ തുടങ്ങിയ കാര്യങ്ങളെ തനിക്ക് പറയാന്‍ സാധിക്കൂ എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. തീയറ്ററില്‍ ഇപ്പോള്‍ ചിത്രം ഒടുന്നത് തന്നെ വലിയ കാര്യമാണ്. ഇനി വരുന്ന സിനിമകള്‍ക്ക് ആ ഭാഗ്യം കിട്ടണം എന്നില്ല.

പലരും ഈ ചിത്രത്തിന്‍റെ വിജയത്തിന് ശേഷം അയ്യപ്പനായും മറ്റും കാണുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ചില കഥാപാത്രങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. 

അതിന് ശേഷം തിരുവനന്തപുരത്ത്  ബി.ജെ.പി സ്ഥാനാർഥി ആകുമോയെന്ന ചോദ്യം വന്നപ്പോള്‍. ചോദിക്കുന്നയാളോട്  ഇനി നടന്നോണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകനേയും കൂട്ടി നടക്കാൻ ശ്രമിക്കുകയാണ് ചെയ്തത് താരം. പക്ഷെ ആളുകൾ ഇടപെട്ട് ഉണ്ണി മറുപടി പറയുംമുമ്പ് മാധ്യമപ്രവർത്തകനെ ഒഴിവാക്കുകയായിരുന്നു.

'കരിക്കകത്തമ്മയുടെ നടയിൽ പുനഃരാരംഭം'; വീണ്ടും സ്റ്റേജ് പരിപാടിയിൽ എത്തി മിഥുൻ രമേശ്

'ഞാനന്ന് തോറ്റു, ഹൃദയം വല്ലാതെ തകർന്നുപോയി, പക്ഷേ..'; അനുഭവം പറഞ്ഞ് ഉണ്ണി മുകുന്ദൻ

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക