Leonardo DiCaprio : ഡികാപ്രിയോയും നടാഷ പൂനവാലെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

Web Desk   | Asianet News
Published : Feb 28, 2022, 05:47 PM ISTUpdated : Feb 28, 2022, 05:50 PM IST
Leonardo DiCaprio : ഡികാപ്രിയോയും നടാഷ പൂനവാലെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍

Synopsis

വളരെ അടുത്തിരുന്ന് സംസാരിക്കുന്ന ലിയോനാർഡോ ഡികാപ്രിയോയുടെയും നടാഷയുടെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 

ലണ്ടന്‍: സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ലിയോനാർഡോ ഡികാപ്രിയോയും (Leonardo DiCaprio) നടാഷ പൂനവാലെയും (Natasha Poonawalla) ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ലണ്ടനില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് ഇവര്‍ ഒന്നിച്ച് സംസാരിക്കുന്ന ചിത്രം എടുത്തത്. പാപ്പരാസികളാണ് ഈ സ്വകാര്യ ചടങ്ങിലെ ചിത്രം എടുത്തത്. ലണ്ടന്‍ (London) ആസ്ഥാനമാക്കി പ്രവര്‍‍ത്തിക്കുന്ന ചാരിറ്റി സംഘാടകയാണ് നടാഷ. വില്ലോ  പൂനവാലെ ഫൌണ്ടേഷന്‍ സ്ഥാപകയാണ് ഇവര്‍. കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെ പ്രശസ്തമായ സെറം ഇന്‍സ്റ്റ്യൂട്ട് (Serum Institute of India) സിഇഒ അദാര്‍ പൂനവാലെയുടെ ഭാര്യയും, സെറം ഇന്‍സ്റ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് ഇവര്‍. 

വളരെ അടുത്തിരുന്ന് സംസാരിക്കുന്ന ലിയോനാർഡോ ഡികാപ്രിയോയുടെയും നടാഷയുടെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരും ഒരു ലണ്ടന്‍ ഭക്ഷണശാലയുടെ വിന്‍ഡോയ്ക്ക് അരികെയാണ് ഇരിക്കുന്നത്. പുറത്തുവന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ നടാഷ ഫോട്ടോയെടുക്കുന്ന ക്യാമറമാനെയും നോക്കുന്നുണ്ട്. വലിയൊരു ഹൈ പ്രൊഫൈല്‍ വിവാഹമാണ് ലണ്ടനില്‍ നടന്നത് എന്നാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് പറയുന്നത്. ബ്രിട്ടീഷ് വോഗ് എഡിറ്റര്‍ എഡ്വര്‍ഡ് എന്നിഫുള്ളും, അലിക് മാക്സ്വെല്‍സണും തമ്മിലുള്ള വിവാഹമാണ് നടന്നത്. ചെല്‍സിയില്‍ വച്ചായിരുന്നു വിവാഹം. സൂപ്പര്‍ മോഡല്‍‍ നവോമി കാംപെല്‍, നടന്‍ ഒറലാന്‍റോ ബ്ലൂം എന്നിവരും വിവാഹത്തില്‍‍ പങ്കെടുത്തു.  

അതേ സമയം ആഡം മാക്കായിയുടെ 'ഡോണ്ട് ലുക്ക് അപ്' ആണ് അവസാനമായി ഡികാപ്രിയോയുടെ പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്ലിക്സ് വഴിയാണ് ഈ ചിത്രം ഇറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ ഈ ചിത്രം നേടിയിട്ടുണ്ട്. മാർട്ടിൻ സ്കോസെസിയുടെ പുതിയ ചിത്രം കില്ലേര്‍സ് ഓഫ് ഫ്ലവര്‍ മൂണ്‍ ആണ് ഇദ്ദേഹത്തിന്‍റെ അടുത്ത ചിത്രം. 

 

PREV
Read more Articles on
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍