ലുലു മാരിയറ്റിൽ നിന്ന് വധുവായി വിന്റേജ് കാറിൽ, ബുള്ളറ്റ് അകമ്പടി, വരവേറ്റ് നർത്തകര്‍; മാളവിക വെഡ്ഡിങ് ഉത്സവിന്

Published : Jan 31, 2024, 10:15 PM IST
ലുലു മാരിയറ്റിൽ നിന്ന് വധുവായി വിന്റേജ് കാറിൽ, ബുള്ളറ്റ് അകമ്പടി, വരവേറ്റ് നർത്തകര്‍; മാളവിക വെഡ്ഡിങ് ഉത്സവിന്

Synopsis

ആകർഷകമായി പ്രത്യേക ബ്രൈഡൽ ഫാഷൻ ഷോ, വിവാഹസൽക്കാരഭക്ഷണം,  വിന്റേജ്കാറുകളുടെ പ്രദർശനം

കൊച്ചി: വിവാഹസങ്കൽപ്പങ്ങളുടെ എല്ലാ ആവശ്യകതകളും ഒരു കുടക്കീഴിൽ അണിനിരത്തി, ലോകത്തെ മാറുന്ന വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന ലുലു വെഡ്ഡിംഗ് ഉത്സവ് രണ്ടാം സീസണ് വർണാഭമായ തുടക്കം. വധുവായി അണിഞ്ഞൊരുങ്ങിയെത്തിയ നടി മാളവിക മേനോനെ മനോഹരമായ നിർത്തങ്ങളുടെയും സംഗീതത്തിന്റെയും അകമ്പടിയിലാണ് വേദിയിലേക്ക് സ്വീകരിച്ചത്. ലുലു മാരിയറ്റിൽ നിന്ന് ലുലു മാളിലേക്ക് നയനമനോഹരമായ വിന്റേജ്കാറിലാണ് മാളവികയെ സ്വാഗതം ചെയതത്. 

ബുള്ളറ്റുകളുടെ അകമ്പടിയിൽ ആഘോഷമേളത്തോടെയാണ് ആദ്യദിനത്തിൽ മുഖ്യാതിഥിയായ മാളവിക എത്തിയത്. ലുലു വെഡ്ഡിങ്ങ് ഉത്സവിന്റെ ആശയത്തിൽ ഒരുക്കിയ പ്രത്യേക വെഡ്ഡിങ്ങ് കേക്ക് തുടർന്ന് മാളവിക മുറിച്ചു, ഇതോടെ വെഡ്ഡിങ്ങ് ഉത്സവിന് വർണാഭമായ തുടക്കമായി. അഞ്ച് ദിവസം നീളുന്ന ഉത്സവ് ഫെബ്രുവരി 4 വരെയുണ്ടാകും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോയാണ് ലുലു വെഡ്ഡിങ്ങ് ഉത്സവ്.

വിവാഹത്തിന്റെ ലൊക്കേഷൻ,  സാരി,  പൂക്കൾ,  ഡെക്കറേഷൻ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട  എല്ലാം ഒരു കുടക്കിഴിൽ അണിനിരത്തുന്നു എന്നതാണ് വെഡ്ഡിംഗ് ഉത്സവിനെ ശ്രദ്ധേയമാക്കുന്നത്. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുന്നതിനൊപ്പം  വധു-വരുന്മാര്‍ക്ക് വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാനും സൗകര്യമുണ്ടാകും. 

ഫെബ്രുവരി 3, 4 തീയതികളില്‍ വെഡ്ഡിംഗ് റാംപ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്ര താരങ്ങള്‍, പ്രമുഖ  മോഡലുകള്‍ ഉള്‍പ്പെടെ റാംപിലെത്തും. ലുലു വെഡ്ഡിംഗ് ഉത്സവിനോടനുബന്ധിച്ച് മാളില്‍ അഞ്ച് ദിവസങ്ങളിലും കലാപരിപാടികളും നടക്കും. കൂടാതെ വിവാഹ സൽക്കാര ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തി ആകർഷമായ ഫുഡ് സ്റ്റാളും ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിട്ടുണ്ട്. 

വ്യത്യസ്ഥമായ വിവാഹ വിഭവങ്ങൾ ഉപഭോക്താകൾക്ക് രുചിച്ചറിയാം. ഇതിന് പുറമേ റോയൽ വിന്റേജ് കാറുകളുടെ പ്രദർശനവും സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ത്ഥ് ശശാങ്കന്‍, ലുലു മാള്‍ മാനേജര്‍ വിഷ്ണു, ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വൈഷ്ണവ് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

4500 കോടി രണ്ട് ദിവസത്തിൽ, ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ'; കായിക രംഗത്തേക്കുള്ള നിക്ഷേപങ്ങളെ കുറിച്ച് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ