'നീ വരുന്നതും കാത്ത് ഇവിടെയൊരു മാലാഖ': മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി അശ്വതി

Published : Jul 28, 2021, 03:39 PM IST
'നീ വരുന്നതും കാത്ത് ഇവിടെയൊരു മാലാഖ': മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി അശ്വതി

Synopsis

ഡാര്‍ക് പിങ്ക് ഷോര്‍ട് സ്ലീവ് മെറ്റേണിറ്റി ഫ്രോക്ക് ധരിച്ച് അശ്വതി

അവതാരകയായും നടിയായും മലയാളികളുടെ പ്രിയം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മിനിസ്‌ക്രീനില്‍ എത്തിയതെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെ അശ്വതി അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഇനി അഭിനയിച്ചാല്‍ മതിയെന്നാണ് അശ്വതിയോട് ആരാധകര്‍ പറയുന്നത്. ചക്കപ്പഴം പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും നിരന്തരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. രണ്ടാമതൊരു കുട്ടിയെ കാത്തിരിക്കുകയാണ് താരമിപ്പോള്‍.

കഴിഞ്ഞ ദിവസം അശ്വതി പങ്കുവച്ച പ്രഗ്നന്‍സി ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അശ്വതിയേയും മകള്‍ പദ്മയേയും ഫോട്ടോഷൂട്ടില്‍ കാണാം. ''പദ്മയുടെ കണ്ണിലേക്ക് നോക്കൂ, ആ കണ്ണുകള്‍ എല്ലാ കഥകളും പറയുന്നുണ്ട്, നീ വരുന്നതും കാത്ത് നിന്‍റെ ശരിക്കുള്ള കാവല്‍മാലാഖ എന്‍റെ അടുത്തുതന്നെയുണ്ട്',' അശ്വതി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ചക്കപ്പഴം പരമ്പരയിലെ സഹതാരങ്ങളും ശില്പ ബാല, ശ്രുതി രജനീകാന്ത്, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയ  താരങ്ങളും അശ്വതിയുടെ ചിത്രത്തിന് കമന്‍റ് ചെയ്തിട്ടുണ്ട്. ചേട്ടത്തി പൊളിയെന്നാണ് ചക്കപ്പഴത്തിലെ സഹതാരമായുള്ള റാഫി ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്.
 
മനോഹരമായ ഡാര്‍ക് പിങ്ക് ഷോര്‍ട് സ്ലീവ് മെറ്റേണിറ്റി ഫ്രോക്കിലാണ് ചിത്രത്തില്‍ അശ്വതിയുള്ളത്. തലയില്‍ ഭംഗിയുള്ള ക്വീന്‍ ക്രൗണുംം വച്ചുള്ള ചിത്രം ആരാധകര്‍ നിമിഷനേരം കൊണ്ടാണ് വൈറലാക്കിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ
വൈറലായി സൗഭാഗ്യയുടെ 'കല്യാണി' വേർഷൻ