'ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്' : ഗ്രാമീണ ലുക്കില്‍ മറീന

Bidhun Narayan   | Asianet News
Published : Jan 29, 2021, 08:51 PM IST
'ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്' : ഗ്രാമീണ ലുക്കില്‍ മറീന

Synopsis

മോഡേണ്‍ ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ പുങ്കുവയ്ക്കുന്ന മറീന കഴിഞ്ഞദിവസം പങ്കുവച്ച ഗ്രാമീണ ലുക്കിലുള്ള ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. 

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയയായ താരമാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലൂടെ എത്തിയ മറീന പിന്നീട് മലയാളസിനിമാ സീരിയല്‍ രംഗത്ത് നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചു. എബി എന്ന സിനിമയിലൂടെയാണ് ആദ്യമായി നായികയായി അഭിനയിച്ചത്. എങ്കിലും ചങ്ക്‌സ് എന്ന സിനിമയിലെ ടോംബോയി കഥാപാത്രമാണ് മിക്കവാറും ആരാധകര്‍ താരത്തിനുണ്ടാകാന്‍ കാരണം. അതുപോലെതന്നെ സീതാകല്ല്യാണം പരമ്പരയിലൂടെ മറീന മിനിസ്‌ക്രീനിലേക്കും തന്റെ സാനിദ്ധ്യം അറിയിച്ചിരുന്നു. പരമ്പരയില്‍ സിനിമാതാരം മറീനയായി തന്നെയായിരുന്നു താരമെത്തിയത്.

മോഡേണ്‍ ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ പുങ്കുവയ്ക്കുന്ന മറീന കഴിഞ്ഞദിവസം പങ്കുവച്ച ഗ്രാമീണ ലുക്കിലുള്ള ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. 'ഇങ്ങനെ ഒറ്റയടിക്ക് ആള്‍മാറാട്ടം നടത്താന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്.. പക്ഷെ എനിക്ക് പറ്റും.' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിന് മറീനയൊരു കില്ലാടിതന്നെയെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ആള്‍ക്കാര്‍ക്ക് ലുക്ക് മാറ്റാന്‍ പറ്റും.. പക്ഷെ ഇത്ര വേഗത്തില്‍ മാറ്റാന്‍ മറീനയ്‌ക്കേ സാധിക്കു എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനിയായ മറീന മൈക്കിള്‍ ഹരം, അമര്‍ അക്ബര്‍ അന്തോണി, മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഇര, നാം, പെങ്ങളില, വികൃതി, കുമ്പാരീസ് തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്‌

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക