'പ്രീഡിഗ്രി കാലത്തെ ഹാള്‍ ടിക്കറ്റിലെ ഞാന്‍'; ചിത്രം പങ്കുവച്ച് താരം

Web Desk   | Asianet News
Published : Jan 27, 2021, 06:32 PM IST
'പ്രീഡിഗ്രി കാലത്തെ ഹാള്‍ ടിക്കറ്റിലെ ഞാന്‍'; ചിത്രം പങ്കുവച്ച് താരം

Synopsis

പ്രീഡിഗ്രി ഹാള്‍ ടിക്കറ്റിലെ തന്‍റെ ചിത്രമാണ് രാജ് കലേഷ് പങ്കുവച്ചിരിക്കുന്നത്. അരികുകള്‍ പൊടിഞ്ഞുതുടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ രാജ് കലേഷിനെ ഒട്ടുമേ മനസിലാവില്ലെന്ന് പറയുന്നവരും ഛായ കണ്ടെത്താനാവുന്നുണ്ടെന്ന് പറയുന്നവരുമുണ്ട്

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തെ പലതരം സോഷ്യല്‍ മീഡിയ ചലഞ്ചുകളില്‍ ഒന്നായിരുന്നു പഴയകാല ചിത്രങ്ങള്‍ പോസ്റ്റുചെയ്യല്‍. ആ ചലഞ്ചിന്‍റെ കാലം കഴിഞ്ഞെങ്കിലും താരങ്ങളില്‍ പലരും ഇപ്പോഴും തങ്ങളുടെ മുന്‍കാല ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവതാരകനും മാജിക് കലാകാരനുമൊക്കെയായ രാജ് കലേഷ് ആണ് അത്തരത്തിലൊരു ചിത്രം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. 

പ്രീഡിഗ്രി ഹാള്‍ ടിക്കറ്റിലെ തന്‍റെ ചിത്രമാണ് രാജ് കലേഷ് പങ്കുവച്ചിരിക്കുന്നത്. അരികുകള്‍ പൊടിഞ്ഞുതുടങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ രാജ് കലേഷിനെ ഒട്ടുമേ മനസിലാവില്ലെന്ന് പറയുന്നവരും ഛായ കണ്ടെത്താനാവുന്നുണ്ടെന്ന് പറയുന്നവരുമുണ്ട്. പഴയ ഡിസ്കോ ഡാന്‍സര്‍ ആണോയെന്നും നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ ഛായ ഉണ്ടല്ലോ എന്നുമെല്ലാമാണ് കമന്‍റുകള്‍.

തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയാണ് രാജ് കലേഷ്. ഡിഗ്രി കഴിഞ്ഞാണ് നാടകാഭിനയത്തിലേക്കും പാചക പഠനത്തിലേക്കും ഒക്കെ എത്തുന്നത്. ഗോപിനാഥ് മുതുകാടിനൊപ്പം കൊറിയോഗ്രഫി ചെയ്തുതുടങ്ങിയ കമ്പത്തില്‍ നിന്നാണ് മാജിക് പഠിക്കുന്നത്. പിന്നീട് മിനിസ്‌ക്രീനിലേക്കെത്തിയ കലേഷ് മലയാളികളുടെ പ്രിയ അവതാരകരില്‍ ഒരാളായി മാറുകയായിരുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍