വെൽക്കം ബാക്ക്.. 8 വർഷത്തിന് ശേഷം സനൂപ് വരുന്നു; 'കത്തനാർ' ലുക്ക് കണ്ട് ഞെട്ടി മലയാളികൾ

Published : Mar 31, 2026, 08:49 PM IST
kathanar

Synopsis

 ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'കത്തനാറി'ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യവിസ്മയം ചിത്രം സമ്മാനിക്കുമെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു.

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കത്തനാർ. ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്കായി അവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം കുറേയായി. ഒടുവിൽ കത്തനാർ തിയറ്ററുകളിലേക്ക് വരാൻ പോകുകയാണ്. ഇതോട് അനുബന്ധിച്ച് ഇന്ന് പുറത്തിറങ്ങിയ ട്രെയിലറാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ഐതിഹ്യമാലയിൽ വായിച്ച് അറിഞ്ഞ, പഴയ സീരിയലിലൂടെ കണ്ട് ശീലിച്ച രീതിയിലുള്ള കത്തനാർ ആയിരിക്കില്ല ഇതെന്ന് ട്രെയിലർ ഉറപ്പ് തരുന്നുണ്ട്. മലയാള സിനിമയിൽ ഇതുവരെ കാണാത്തൊരു ദൃശ്യവിസ്മയമാകും കത്തനാർ സമ്മാനിക്കുകയെന്ന വിലയിരുത്തലിലാണ് ഏവരും.

ട്രെയിലർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പോലെ തന്നെ ഒരു താരവും ശ്രദ്ധനേടിയിരിക്കുകയാണ്. മറ്റാരുമല്ല ബാലതാരമായി മലയാളികളുടെ മനസിൽ ഇടം നേടിയ സനൂപ് സന്തോഷ്. കത്തനാരിൽ വളരെ ശക്തമായൊരു വേഷത്തിലാണ് സനൂപ് എത്തുകയെന്നാണ് ട്രെയിലർ തരുന്ന ഉറപ്പ്. ജയസൂര്യയുടെ കുട്ടിക്കാലമാണോ ഇതെന്നും സംശയമുണർത്തുന്നുണ്ട്. എന്തായാലും എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സനൂപ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ഈ വേഷം ഏറ്റെടുത്തു കഴിഞ്ഞു.

2018ൽ റിലീസ് ചെയ്ത ജോണി ജോണി എസ് അപ്പ എന്ന സിനിമയിലായിരുന്നു സനൂപ് അവസാനമായി അഭിനയിച്ചിരുന്നത്. സനൂപിന്റെ രണ്ടാം വരവ് സഹോദരിയും നടിയുമായ സനൂഷയും ആഘോഷമാക്കിയിട്ടുണ്ട്. 'സനൂ.. ഈ നിമിഷത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും നാൾ കാത്തിരിക്കുന്നത്. നീ കൊതിച്ച, കഠിനാധ്വാനം ചെയ്ത, നിശ്ശബ്ദത, ക്ഷമ, ത്യാഗങ്ങൾ..ഈ യാത്രയ്ക്ക് നീ നിൻ്റെ മനസ് പൂർണമായും നൽകിയിരുന്നു. അത് ഞാൻ നേരിട്ട് കണ്ടതാണ്', എന്നായിരുന്നു സനൂഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം, കത്തനാർ റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയസൂര്യ, സനൂപ് എന്നിവർക്കൊപ്പം അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം 15 ഭാഷകളിൽ റിലീസ് ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

'നികൃഷ്ടമായ സംസാരം, മക്കളേയും അമ്മയേയും തമ്മില്‍ തല്ലിച്ച് ആസ്വദിക്ക് നീ': പൊട്ടിത്തെറിച്ച് രേണു സുധി
'ഞാൻ ഒന്ന് തൊടട്ടെ, നിന്നെ ഒരുപാട് ഉയരങ്ങളിലെത്തിക്കാം'; ദുരനുഭവം വെളിപ്പെടുത്തി നടൻ രൺവീർ സിം​ഗ്