'ഒന്ന് മനസ്സറിഞ്ഞ് പ്രണയിക്കാന്‍ സമ്മതിക്കില്ലല്ലോ' : സാന്ത്വനം റിവ്യു

Web Desk   | Asianet News
Published : Oct 03, 2021, 06:39 PM IST
'ഒന്ന് മനസ്സറിഞ്ഞ് പ്രണയിക്കാന്‍ സമ്മതിക്കില്ലല്ലോ' : സാന്ത്വനം റിവ്യു

Synopsis

ആരാധകരുടെ പ്രാര്‍ത്ഥനയെന്നോണം ശിവാഞ്ജലിയുടെ പ്രണയ നിമിഷങ്ങളാണ് ഇനി മുന്നോട്ടുള്ള എപ്പിസോഡുകള്‍.

കൂട്ടുകുടുംബത്തിലെ സ്നേഹവും ദാമ്പത്യ ജീവിതത്തിലെ പ്രണയവും മുഖ്യ വിഷയമായി അവതരിപ്പിക്കുന്ന പരമ്പരയാണ്(serial) സാന്ത്വനം(santhwanam). പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളുമാണെങ്കിലും പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്ജലിയുമാണ്(sivanjali). ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഒരുപാട് ദിവസത്തെ പിണക്കത്തിനുശേഷം വീണ്ടും പ്രണയത്തിന്റെ തീവ്ര നിമിഷങ്ങളിലേക്ക് എത്തുകയാണ് ശിവാഞ്ജലി. ഇരുവരുടേയും പ്രണയത്തില്‍ വന്ന വിള്ളല്‍ പരമ്പരയുടെ റേറ്റിംഗിനെ വരെ ബാധിക്കുകയാണുണ്ടായത്.

എന്നാല്‍ ആരാധകരുടെ പ്രാര്‍ത്ഥനയെന്നോണം ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളാണ് ഇനി മുന്നോട്ടുള്ള എപ്പിസോഡുകള്‍. പിണങ്ങിയിരുന്ന ശിവാഞ്ജലിക്ക് മനസ്സ് തുറന്ന് സംസാരിക്കാനുള്ള ഒരു അവസരം ഇതുവരെ കിട്ടിയില്ലെന്നതാണ് പരമ്പരയിലെ പുതിയ ആവേശം എന്നുപറയാം. തലവേദന അഭിനയിച്ച് കടയില്‍നിന്നും നേരത്തെ വീട്ടിലേക്കെത്തുന്ന ശിവന്റെ ഉദ്ദേശം അഞ്ജലിയോട് മനസ് തുറന്ന് സംസാരിക്കുക എന്നതാണ്. എന്നാല്‍ അപ്രതീക്ഷിതമായി രസകരമായ പല സംഭവങ്ങളുമാണ് വീട്ടില്‍ സംഭവിക്കുന്നത്. മലയളത്തിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ പട്ടണത്തില്‍ സുന്ദരനാണ് സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് കാണുന്ന പലര്‍ക്കും ഓര്‍മ്മ വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

കടയില്‍നിന്നും നേരത്തെ വീട്ടിലെത്തുന്ന ശിവന്‍, അഞ്ജലിയെ ഒറ്റയ്ക്ക് റൂമിലേക്ക് വിളിച്ചുവരുത്തി മനസ് തുറന്ന് സംസാരിക്കാന്‍ നോക്കുകയാണ്. പക്ഷെ മനപൂര്‍വമാണോ എന്ന് സംശയിക്കുന്ന തരത്തില്‍ ഏട്ടത്തിയമ്മ അപര്‍ണ അഞ്ജലിയെ വിളിക്കുന്നു. ആ സമയത്തുള്ള അഞ്ജലിയുടെ ഭാവപ്രകടനങ്ങളും, അനിയനായ കണ്ണനോടുള്ള ചില തട്ടിക്കയറലുകളും സക്രീനിലൂടെതന്നെ കാണേണ്ടതാണ്. എന്താണ് ശിവന്‍ നേരത്തെ വന്നത് എന്തിനാണ് എന്നാണ് വീട്ടിലെ എല്ലാവരുടേയും സംശയം. അഞ്ജലിയുമായി ശിവന്‍ അടുക്കാന്‍ തുടങ്ങുന്നുവെന്ന് മനസ്സിലാക്കുന്ന വീട്ടുകാര്‍ രസകരമായാണ് പെരുമാറുന്നത്. മനോഹരമായ പ്രണയനിമിഷങ്ങള്‍ കാത്തിരിക്കുന്നുവെന്നാണ് പലരും പ്രൊമോ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത