'ഹാപ്പി ബർത്ത് ഡേ ഡിയർ ലാൽ'; മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി

Published : May 21, 2021, 08:24 AM IST
'ഹാപ്പി ബർത്ത് ഡേ ഡിയർ ലാൽ'; മോഹൻലാലിന് ആശംസയുമായി മമ്മൂട്ടി

Synopsis

തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. 

ലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ആശംസയുമായി നടൻ മമ്മൂട്ടി. മോഹൻലാലിനൊപ്പമുള്ള ഒരുപടി ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് മമ്മൂട്ടി ആശംസ അറിയിച്ചത്. 'ഹാപ്പി ബർത്ത് ഡേ ഡിയർ ലാൽ', എന്നും ഇതോടൊപ്പം താരം കുറിച്ചു. 

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിന് ജനഹൃദയങ്ങളില്‍ 61ന്റെ ചെറുപ്പം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കണ്‍മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. 

കഴിഞ്ഞ വർഷം അടച്ചു പൂട്ടലിനിടെ ആയിരുന്നു താരത്തിന്റെ അറുപതാം പിറന്നാള്‍. ലോക്ഡൗണ്‍ തുടരുന്നതിനിടെ മറ്റൊരു ജന്മദിനം കൂടി. വീട്ടിലിരിക്കുമ്പോഴും പ്രേക്ഷകരുടെ വിരല്‍തുമ്പില്‍ വിരുന്നായി ദൃശ്യം 2.ജോര്‍ജ് കുട്ടിക്ക് പിന്നാലെ കുഞ്ഞാലിമരക്കാരും നെയ്യാറ്റിന്‍കര ഗോപനും എല്ലാം വെല്ലുവിളികളുടെ കാലത്ത് പുതിയ പ്രതീക്ഷകളായി മാറുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'58ൽ നിന്നും 75 കിലോയിലേക്ക്, മൂഡ് സ്വിങ്സിന്‍റെയും നിരാശയുടെയും ദിനങ്ങൾ'; ട്രാൻസ്ഫോമേഷനെ കുറിച്ച് നിമിഷ
യഷിനൊപ്പമുള്ള ഫോട്ടോയുമായി വേടൻ