'കറുത്തമുത്തി'ലെ ഒരിക്കലും മറക്കാനാവാത്ത പേര് മകന് നൽകി പ്രദീപ് ചന്ദ്രൻ

By Web TeamFirst Published May 19, 2021, 3:59 PM IST
Highlights

ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവയ്ക്കുകയാണ് താരം. അടുത്തിടെ അച്ഛനായ സന്തോഷം പങ്കുവച്ച് എത്തിയ പ്രദീപ് ഇപ്പോൾ തന്റ കുഞ്ഞിന്റെ പേരിടൽ വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്. 

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തി, ശക്തമായ മത്സരം കാഴ്ചവച്ച പ്രദീപ് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ഹിറ്റ് പരമ്പരയായ 'കറുത്തമുത്തി'ല്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായി എത്തിയതോടെ ആയിരുന്നു പ്രദീപ് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.

ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവയ്ക്കുകയാണ് താരം. അടുത്തിടെ അച്ഛനായ സന്തോഷം പങ്കുവച്ച് എത്തിയ പ്രദീപ് ഇപ്പോൾ തന്റ കുഞ്ഞിന്റെ പേരിടൽ വിശേഷമാണ് പങ്കുവച്ചിരിക്കുന്നത്. പ്രദീപ് ആദ്യമായി അഭിനയിച്ച കറുത്തമുത്തിലെ കഥാപാത്രത്തിന്റെ അതേ പേര് തന്നെ മകന് നൽകിയിരിക്കുകയാണ് പ്രദീപ്. അഭിറാം.., ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുഞ്ഞിന്റെ ചിത്രത്തോടൊപ്പമുള്ള കുറിപ്പിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയ ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേരാണെന്നും, ഈ പേര് എന്നും ജീവിതത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നുവെന്നും പ്രദീപ് പറയുന്നു. ഇനി അവൻ അഭിറാം എപി എന്ന് അറിയപ്പെടുമെന്നും വൈകാരികമായ കുറിപ്പിൽ പ്രദീപ് പറയുന്നു.

പ്രദീപ് ചന്ദ്രന്റെ കുറിപ്പ് 

ഇന്നലെ (14.05.2021) ഞങ്ങളുടെ മകന്റെ നൂലുകെട്ട് ആയിരുന്നു.. ഇടത്തേ കാതിൽ വെറ്റില വച്ച് വലതു കാതിൽ മൂന്നു പ്രാവശ്യം പേര് ചൊല്ലി .. "അഭിറാം .. അഭിറാം.. അഭിറാം.. " അതെ .. എന്റെ അഭിനയ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പേര് .. “കറുത്തമുത്ത്” എന്ന ഏഷ്യാനെറ്റ് സീരിയലിലെ "അഭിറാം ഐപിഎസ്” എന്ന കഥാപാത്രം എന്റെ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രവും നാഴികക്കല്ലുമായിരുന്നു.. അതുകൊണ്ട് തന്നെ ഈ പേര് എന്നും എപ്പോഴും എന്റെ ജീവിതതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു .. ഇനി അവൻ അഭിറാം എപി. എല്ലാവരുടെയും അനുഗ്രഹം ഒപ്പമുണ്ടാകണം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!