എന്റെ രാജകുമാരിക്ക് ഇന്ന് പിറന്നാൾ; കൊച്ചുമകൾക്ക് ആശംസയുമായി മമ്മൂട്ടി

Web Desk   | Asianet News
Published : May 05, 2021, 11:04 PM IST
എന്റെ രാജകുമാരിക്ക് ഇന്ന് പിറന്നാൾ; കൊച്ചുമകൾക്ക് ആശംസയുമായി മമ്മൂട്ടി

Synopsis

മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറാലാകാറുണ്ട്.

കൊച്ചുമകൾ മറിയത്തിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പേരക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ‘, എന്നാണ്  മമ്മൂട്ടി കുറിച്ചത്. മറിയത്തിന്റെ ഒരു ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.

രാവിലെ മുതൽ നിരവധി പേരാണ് മറിയത്തിന് ആശംസയുമായി എത്തിയിരുന്നത്. ‘ഹാപ്പി.. ഹാപ്പി ബർത്ത്ഡേ ഞങ്ങളുടെ മാലാഖ കുഞ്ഞിന്. മുമ്മൂ.. നിനക്ക് നാല് വയസ്സായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇത്രയും പെട്ടെന്ന് വളരല്ലേ.. ഏറ്റവും കൂൾ ആയിട്ടുള്ള കുഞ്ഞ് നീയാണ്. എന്റെ ഹൃദയത്തിലെ എല്ലാ സ്നേഹവും നിന്നാൽ നൽകുന്നു’, എന്നാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

2017 മെയ് 5നാണ് ദുൽഖർ സൽമാനും ഭാര്യയ്ക്കും മകൾ മറിയം ജനിക്കുന്നത്. മറിയത്തിനൊപ്പമുള്ള ദുൽഖറിന്റെയും മമ്മൂട്ടിയുടേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വൈറാലാകാറുണ്ട്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്