'നീ ഉള്ളതുകൊണ്ട് മാത്രമായിരുന്നു ബിഗ്‌ബോസ് കണ്ടിരുന്നത്' : വൈകാരിക കുറിപ്പ് പങ്കുവച്ച് താരം

Web Desk   | Asianet News
Published : May 05, 2021, 07:12 PM IST
'നീ ഉള്ളതുകൊണ്ട് മാത്രമായിരുന്നു ബിഗ്‌ബോസ് കണ്ടിരുന്നത്' : വൈകാരിക കുറിപ്പ് പങ്കുവച്ച് താരം

Synopsis

ഡിംപലിനെ കാണാനുള്ള ഇഷം ഒന്നുകൊണ്ടുമാത്രമാണ് ബിഗ്‌ബോസ് കണ്ടിരുന്നതെന്നും, എന്നാല്‍ ഇത്തരത്തില്‍ ഡിംപല്‍ പുറത്തുപോകുമെന്ന് ഒരിക്കലും കരുതിയില്ലെന്നുമാണ് ഉമാനായര്‍ കുറിപ്പിലൂടെ പറയുന്നത്. 

ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ഥി ഡിംപല്‍ ഭാല്‍ കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്ന് അവിചാരിതമായി പുറത്തുപോയത്. അച്ഛന്‍ സത്യവീര്‍ സിംഗ് ഭാലിന്റെ വിയോഗത്തെത്തുടര്‍ന്നാണ് 75-ാം ദിവസം ഡിംപല്‍ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞത്. ഹൗസിലെ സജീവ സാന്നിധ്യമായിരുന്ന ഡിംപലിന്റെ അഭാവം വലിയ ശൂന്യതയാണ് അവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഡിംപല്‍ ഷോയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരില്‍ മത്സരാര്‍ഥികളില്‍ ചിലരും ഒരു വിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. ഡിംപലിന്റെ അഭാവം ബിഗ്‌ബോസ് കാണാനുള്ള ആഗ്രഹം ഇല്ലാതാക്കിയെന്ന വൈകാരികമായ കുറിപ്പ് കഴിഞ്ഞദിവസം പങ്കുവച്ചത് സീരിയല്‍ മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായ ഉമാ നായരാണ്.

ഡിംപലിനെ കാണാനുള്ള ഇഷം ഒന്നുകൊണ്ടുമാത്രമാണ് ബിഗ്‌ബോസ് കണ്ടിരുന്നതെന്നും, എന്നാല്‍ ഇത്തരത്തില്‍ ഡിംപല്‍ പുറത്തുപോകുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് ഉമാനായര്‍ കുറിപ്പിലൂടെ പറയുന്നത്. കൂടാതെ, അച്ഛന്റെ വിയോഗത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഡിംപലിന് സാധിക്കട്ടെയെന്നും ഉമ കുറിപ്പിലൂടെ പറയുന്നുണ്ട്. വിജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന തങ്ങളുടെ പ്രിയതാരം ഇത്തരത്തില്‍ പുറത്തായതിലുള്ള സങ്കടം പലരും ഉമാനായരുടെ പോസ്റ്റിന് കമന്റായിടുന്നുണ്ട്. 

ഉമയുടെ കുറിപ്പിങ്ങനെ

'കുറുമ്പി ഞാന്‍ നിന്നെ കാണാന്‍ ഉള്ള ഇഷ്ടം കൊണ്ട് മാത്രം ബിഗ് ബോസ്സ് കാണും. പക്ഷെ നീ ഇങ്ങനെ പോകും എന്നുവിചാരിച്ചില്ല. ഒരുപാട് പേരുടെ ആത്മവിശ്വാസമായിരുന്നു നീ. ഈ സമയവും കടന്നു പോകും.. പിടിച്ചു നില്‍ക്കാന്‍ സാധിക്കട്ടെ. തിരിച്ചു വരുമോ എന്നറിയില്ല എങ്കിലും തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു ഡിമ്പു. മിസ് യു ഡിംമ്പു.. ഇത് ആരോട് പറയണം എന്നറിയില്ല കാരണം എനിക്ക് ഡിമ്പുനെ നേരിട്ട് അറിയില്ല.'

PREV
click me!

Recommended Stories

വിജയ്‍യും തൃഷയും വോട്ട് ചെയ്യാൻ ഒരുമിച്ചെത്തുമോ...കാത്തിരുന്ന് ആരാധകർ, പക്ഷേ ഇരുവരും വോട്ട് ചെയ്തത് രണ്ടിടത്ത്
'തോൽക്കാൻ മനസില്ല', ജപ്പാനിലും എമ്പുരാനായി ടിനി ടോം; 'കേസ് കൊടുക്കണം ലാലേട്ടാ'ന്ന് കമന്റുകൾ, ട്രോൾ