സുന്ദരിക്കുട്ടിയ്ക്ക് പിറന്നാളാശംസകളുമായി രശ്മി സോമന്‍

Web Desk   | Asianet News
Published : May 05, 2021, 07:15 PM IST
സുന്ദരിക്കുട്ടിയ്ക്ക് പിറന്നാളാശംസകളുമായി രശ്മി സോമന്‍

Synopsis

ഏഷ്യാനെറ്റിലെ നീലക്കുയില്‍ അവസാനിച്ചിട്ട് കാലമൊരുപാടായെങ്കിലും പഞ്ചപാവമായ കസ്തുരിയെ ആരാധകര്‍ക്ക് മറക്കാനായിട്ടില്ല. ഇപ്പോഴിതാ തന്റെ സ്‌ക്രീനിലെ മരുമകള്‍ക്ക് പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ് രശ്മി.

നോഹരമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രശ്മി സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം അവിടേക്ക് തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. അതുപോലെതന്നെ നീലക്കുയില്‍ എന്ന പരമ്പരയിലൂടെ മലയാളിയുടെ പ്രിയപ്പെട്ട നായികയായ താരമാണ് സ്‌നിഷ ചന്ദ്രന്‍. ഏഷ്യാനെറ്റിലെ നീലക്കുയില്‍ അവസാനിച്ചിട്ട് കാലമൊരുപാടായെങ്കിലും പഞ്ചപാവമായ കസ്തുരിയെ ആരാധകര്‍ക്ക് മറക്കാനായിട്ടില്ല. കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മിയും സ്‌നിഷയും നിലവില്‍ അഭിനയിക്കുന്നത്. നായിക പ്രതിനായികയായാണ് സ്‌നിഷയും രശ്മിയുമെത്തുന്നത്.

പരമ്പരയില്‍ സ്‌നിഷയുടെ അപ്പച്ചിയാണ് രശ്മി. ഇപ്പോഴിതാ തന്റെ സ്‌ക്രീനിലെ മരുമകള്‍ക്ക് പിറന്നാളാശംസയുമായി എത്തിയിരിക്കുകയാണ് രശ്മി. പിറന്നാളാശംസകള്‍ സുന്ദരി എന്ന ക്യാപ്ഷനോടെയാണ് രശ്മി കാര്‍ത്തികദീപം പരമ്പരയിലെ സെറ്റില്‍നിന്നുമുള്ള സ്‌നിഷയൊന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി ആരാധകരാണ് സ്‌നിഷയ്ക്ക് പിറന്നാളാശംസകളുമായെത്തിയിരിക്കുന്നത്. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്മി.

PREV
click me!

Recommended Stories

'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ
'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ