'ഇത് ഞങ്ങള്‍ക്ക് ഏറെ വലുതാണ്'; അശ്വിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

Published : Feb 23, 2021, 07:14 PM IST
'ഇത് ഞങ്ങള്‍ക്ക് ഏറെ വലുതാണ്'; അശ്വിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

Synopsis

ആറായിരത്തോളം ട്വീറ്റുകളും അറുപതിനായിരത്തിലേറെ ലൈക്കുകളും നേടിയ അശ്വിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്‍റെ മറുപടി ട്വീറ്റ്.

'ദൃശ്യം 2' കണ്ട് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. 'ദൃശ്യം 2'നെക്കുറിച്ചുള്ള അശ്വിന്‍റെ ട്വീറ്റ് വൈറല്‍ ആയിരുന്നു. ആറായിരത്തോളം ട്വീറ്റുകളും അറുപതിനായിരത്തിലേറെ ലൈക്കുകളും നേടിയ അശ്വിന്‍റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്‍റെ മറുപടി ട്വീറ്റ്.

"താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളില്‍ നിന്നും ഞങ്ങളുടെ ദൃശ്യം 2 കാണാനും അതെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സംബന്ധിച്ച് ഏറെ വലുതാണ് ഇത്. കരിയറിന് എല്ലാവിധ ഭാവുകങ്ങളും അശ്വിന്‍", മോഹന്‍ലാല്‍ ട്വീറ്റ് ചെയ്‍തു.

ദൃശ്യം 2 കണ്ടതിന്‍റെ ആവേശത്തില്‍ അശ്വിന്‍റെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു- "ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക. ഗംഭീരം!! ശരിക്കും ഗംഭീരം". 

അതേസമയം ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ അശ്വിനും കരിയറിലെ ഒരു നേട്ടത്തിന്‍റെ പടിവാതിലിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് ക്ലബ്ബിലെത്താന്‍ അശ്വിന് ആറ് വിക്കറ്റുകള്‍ കൂടി മതി. 76 ടെസ്റ്റുകളില്‍ നിന്ന് 394 വിക്കറ്റുകളാണ് അശ്വിന്‍റെ സമ്പാദ്യം. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നാളെ ആരംഭിക്കുന്ന മത്സരം പിങ്ക് ബോളിലാണ്.

PREV
click me!

Recommended Stories

'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ
'ടിനി ടോം ഇത് കാണുന്നുണ്ടോ'; ഇവിടെ പുതിയ മോഹന്‍ലാല്‍ മാത്രമല്ല, പഴയ മോഹന്‍ലാലും ഭദ്രം, വീണ്ടും ശബ്‍ദാനുകരണവുമായി ഹിമവല്‍ ഭദ്രാനന്ദ