'ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും'; ശ്രദ്ധനേടി മഞ്ജു സുനിച്ചന്‍റെ പോസ്റ്റ്

Published : Aug 28, 2023, 10:47 PM ISTUpdated : Aug 28, 2023, 10:50 PM IST
'ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും'; ശ്രദ്ധനേടി മഞ്ജു സുനിച്ചന്‍റെ പോസ്റ്റ്

Synopsis

അടുത്തിടെയാണ് വീടെന്ന സ്വപ്നം മഞ്ജു സാക്ഷാത്കരിച്ചത്.

'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു സുനിച്ചൻ. മറിമായം എന്ന ഹാസ്യപരമ്പരയിൽ അവസരം ലഭിച്ചതാണ് മഞ്ജുവിന്റെ കരിയറിൽ വഴിത്തിരിവായത്. അതിൽ തിളങ്ങിയ മഞ്ജുവിന് സിനിമകളിൽ നിന്നടക്കം അവസരങ്ങൾ ലഭിച്ചു. പിന്നാലെയാണ് ബിഗ് ബോസിലേക്കും എത്തുന്നത്. ഇപ്പോൾ സിനിമകളിൽ ഒന്നും അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ മഞ്ജു പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ പോസ്റ്റുകളും പ്രതികരണങ്ങളുമൊക്കെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. 'ജീവിതം എങ്ങോട്ടോ പോണു, കൂടെ ഞാനും പോണു. അത് എവിടേക്കായാലും ഞാന്‍ സന്തോഷവതിയാണ്', എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്. 

സെറ്റ് സാരിയില്‍ അതീവ സുന്ദരിയായുള്ള വീഡിയോയ്ക്ക് ഒപ്പമാണ് മഞ്ജുവിന്റെ കുറിപ്പ്. സ്‌നേഹ ശ്രീകുമാർ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഓണം ആശംസകൾ നേർന്ന് നിരവധി കമന്റ് ചെയ്യുന്നുണ്ട്.

സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജുവിന് ഇന്നും കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത് ടെലിവിഷനിലാണ്. ഇന്‍ഡസ്ട്രിയില്‍ എത്തിയ ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് മഞ്ജു മുൻപ് പറഞ്ഞിട്ടുണ്ട്. നേരത്തെ സേഫ്റ്റി പിന്‍ വാങ്ങിക്കണമെങ്കില്‍ പോലും സുനിച്ചന്‍ ഒപ്പം വേണമായിരുന്നു. മറിമായത്തിലൊക്കെ അഭിനയിക്കാന്‍ പോയപ്പോഴും ഞാന്‍ നടിയായെന്ന് സ്വയം വിശ്വാസം വന്നിരുന്നില്ല. അവര്‍ നേരമ്പോക്കിന് വിളിച്ചതാണ് എന്നൊക്കെയായിരുന്നു കരുതിയത്. ചില രംഗങ്ങള്‍ ശരിയായില്ലെന്നും വീണ്ടും എടുക്കണമെന്നൊക്കെ പറയാറുണ്ടായിരുന്നു. ഇതെന്റെ ജോലിയാണെന്ന് മനസിലാക്കിയത് പിന്നീടാണ് എന്നാണ് മഞ്ജു മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. അടുത്തിടെയാണ് വീടെന്ന സ്വപ്നം മഞ്ജു സാക്ഷാത്കരിച്ചത്.

മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായി, ഇത് മലയാള സിനിമയുടെ നല്ല കാലം: ഫഹദ് ഫാസിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത