കുടുംബം പോലെ സുഹൃത്തുക്കള്‍; സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രം

By Web TeamFirst Published Mar 25, 2023, 9:09 PM IST
Highlights

നടി ഭാവനയ്ക്കും, സംയുക്ത മേനോനും ഒപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യർ  പങ്കുവച്ചത്. കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

കൊച്ചി: സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് നടി മഞ്ജു വാര്യർ. മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. നടി ഭാവനയ്ക്കും, സംയുക്ത മേനോനും ഒപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യർ  പങ്കുവച്ചത്. കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രം വൈറലായിട്ടുണ്ട്. ഇരുപതിനായിരത്തിലേറെപ്പേരാണ് ചിത്രത്തില്‍ റീയാക്ഷന്‍ നല്‍കിയിരിക്കുന്നത്. നല്ല കൂട്ടുകാരികൾ സൗഹൃദം എന്നും നിലനിൽക്കട്ടെ, സ്ത്രീശക്തിയുടെ സുന്ദര മുഖങ്ങള്‍ തുടങ്ങിയ നൂറുകണക്കിന് കമന്‍റുകളാണ് ചിത്രത്തിന് അടിയില്‍ വരുന്നത്. 

കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ വെള്ളരി പട്ടണമാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. 

ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ പി സുരേഷ് ആയി സൗബിന്‍ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് സൌബിന്‍ ഷാഹിറിന്‍റെ കഥാപാത്രം.  ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. 

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അലക്സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ ആര്‍ മണി. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. 

'കാന്താര'യുടെ വിസ്‍മയങ്ങള്‍ അവസാനിക്കുന്നില്ല, ഇനി ടെലിവിഷൻ സ്‍ക്രീനിലേക്ക്

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി 'കായ്‍പ്പോള', ട്രെയിലര്‍ പുറത്ത്
 

click me!