മഷുറയുടെ ബേബി ഷവർ ചടങ്ങ് ആഘോഷമാക്കി ബഷീര്‍ ബഷി കുടുംബം

Published : Dec 11, 2022, 12:54 PM IST
മഷുറയുടെ ബേബി ഷവർ ചടങ്ങ് ആഘോഷമാക്കി ബഷീര്‍ ബഷി കുടുംബം

Synopsis

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഷുറ

ബിഗ് ബോസിലൂടെയാണ് ബഷീർ ബാഷിയും രണ്ട് ഭാര്യമാരും പ്രേക്ഷകർക്ക് പരിചിതരാകുന്നത്. യുട്യൂബ് ചാനലിലൂടെ സജീവമായ കുടുംബത്തെ മലയാളികൾ ചുരുങ്ങിയ കാലം കൊണ്ടാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ തന്‍റെ ബേബി ഷവര്‍ ചടങ്ങിന്‍റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബഷീര്‍ ബഷിയുടെ ഭാര്യ മഷുറ. 

ഏഴാം മാസത്തിൽ ഏഴ് തരം പലഹാരങ്ങളുമായി നടത്തിയ ചടങ്ങിന്‍റെ വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെയാണ് മഷുറ പങ്കുവച്ചിരിക്കുന്നത്. വളരെ സന്തോഷത്തിലാണ് കുടുംബം മുഴുവൻ. നേരത്തെ ബേബി ഷവറിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളും മഷുറ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. കാസര്‍കോടുകാരിയായ മഷുറയെ സംബന്ധിച്ച് ഈ ചടങ്ങുകള്‍ എല്ലാം അല്പം പുതുമയുള്ളതാണ്. വീഡിയോകളിലൂടെ ആരാധകര്‍ക്ക് അധികം പരിചയമില്ലാത്ത മഷുറയുടെ വാപ്പയും സഹോദരനുമൊക്കെ വീഡിയോയില്‍ വരുന്നുണ്ട്.

ALSO READ : 'വണ്‍ മോര്‍ ടേക്ക്' വിളിക്കുന്ന മമ്മൂട്ടി; റോഷാക്ക് മേക്കിംഗ് വീഡിയോ

ഇത് ആരുടെ ബേബി ഷവര്‍ ആണെന്ന് ചോദിയ്ക്കുമ്പോള്‍ മഷുറയുടേതാണ് എന്ന് പറയുന്നത്, അടുത്തത് സുഹാനയുടേത് ആണോ എന്ന് തമാശയില്‍ ചോദിയ്ക്കുന്നതും വീഡിയോയില്‍ കാണാം. പണ്ടൊക്കെ ഗര്‍ഭിണിമാരുടെ കൈയ്യിലും കാലിലും എല്ലാം നീര് വരുന്നത് കാണുമ്പോള്‍ ആഹ എന്തൊരു ഭംഗി എന്ന് താന്‍ ചിന്തിച്ചിരുന്നു എന്നും, എന്നാല്‍ ഇപ്പോള്‍ അത് തനിക്ക് വന്നപ്പോഴാണ് അതിന്റെ വേദനകളെ കുറിച്ച് അറിയുന്നത് എന്നും മഷുറ പറയുന്നു. വീട്ടിലേക്ക് വരുന്ന അതിഥികളെയും, ഭക്ഷണം ഒരുക്കുന്നതിന്റെ തിരക്കുകളും അലങ്കാരങ്ങളും ഒക്കെയായി ആകെ മൊത്തം തിരക്ക് തന്നെയാണ് ഇപ്പോള്‍ ബഷിയുടെ വീട്ടില്‍. ബേബി ഷവര്‍ ചടങ്ങ് കഴിഞ്ഞ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും മഷുറ പങ്കുവച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഷുറ. ഗര്‍ഭകാലത്തിന്‍റേതായ ആഹ്ലാദങ്ങളും ആശങ്കകളുമൊക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മഷുറ പങ്കുവെക്കാറുണ്ട്. യുട്യൂബില്‍ ആരാധകരുടെ മികച്ച പ്രതികരണങ്ങളാണ് മഷുറയുടെ വീഡിയോകള്‍ക്കൊക്കെ ലഭിക്കാറുള്ളത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത