ആർത്തുല്ലസിച്ച് 'മൗനരാഗം' ടീം; ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് 'പാറുക്കുട്ടി'

Web Desk   | Asianet News
Published : Jan 27, 2021, 11:18 PM ISTUpdated : Jan 27, 2021, 11:25 PM IST
ആർത്തുല്ലസിച്ച് 'മൗനരാഗം' ടീം; ഫോട്ടോഷൂട്ട് വീഡിയോ പങ്കുവച്ച് 'പാറുക്കുട്ടി'

Synopsis

ഏറ്റവും പുതിയ ടിആർപി റേറ്റിങ് പ്രകാരം മലയാള ടിവിയിൽ ഏറ്റവുമധികം ആളുകൾ കണ്ട ഷോയിൽ അഞ്ചാം സ്ഥാനത്താണ് 'മൗനരാഗം'.

ഷ്യാനെറ്റിന്റെ ഏറെ പ്രേക്ഷകപ്രിയമുള്ള  പരമ്പരകിളിലൊന്നാണ് 'മൗനരാഗം'. നലീഫ് ജിയ-ഐശ്വര്യ റാംസായ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ടിആർപിയിലും മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ  കണ്ടത്. നായികയായ കല്യാണി മുതൽ പരമ്പരയിൽ പുതുമുഖമായി എത്തിയ പാറുക്കുട്ടിവരെ ഓരോ കഥാപാത്രവും പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.

ഇപ്പോഴിതാ, അഭിനേതാക്കൾ അവരുടെ പുതിയ ഫോട്ടോഷൂട്ടുകളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. പാറുക്കുട്ടിയായി എത്തുന്ന സോന ജെലീനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ബിഹൈൻഡ് ദ സീൻ വീഡിയോയിൽ അഭിനേതാക്കൾ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നത് കാണാം. 

ഏറ്റവും പുതിയ ടിആർപി റേറ്റിങ് പ്രകാരം മലയാള ടിവിയിൽ ഏറ്റവുമധികം ആളുകൾ കണ്ട ഷോയിൽ അഞ്ചാം സ്ഥാനത്താണ് 'മൗനരാഗം'. അടുത്തിടെ  ഒരു പുതിയ ട്വിസ്റ്റിനായി ഒരുങ്ങുകയാണ് പരമ്പര. കല്യാണിയുടെ അച്ഛൻ അവളുടെ സമ്മതമില്ലാതെ  വിവാഹം ആസൂത്രണം ചെയ്യുന്നതും, തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പുതിയ കഥാഗതി.  കിരൺ വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നതടക്കമുള്ള വീഡിയോ സഹിതമാണ് പുതിയ ടീസർ. പരമ്പര വൈകാതെ ഒരു മഹാ എപ്പിസോഡ് പ്രദർശിപ്പിക്കും.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക