ഇറങ്ങിയത് 26 വർഷം മുൻപ് ! ഇന്ന് മില്യൺ കണക്കിന് റീലുകളിൽ താരം; 'മയിലാട്ടം' ഒരു ഫോക്ക് സേം​ഗ്

Published : Apr 30, 2026, 12:04 PM IST
Mayilattam

Synopsis

സോഷ്യൽ മീഡിയ റീലുകളിൽ തരംഗമായ 'മയിലാട്ടം' എന്ന ഗാനം 1999-ൽ പുറത്തിറങ്ങിയ ഒരു തമിഴ് നാടൻ പാട്ടാണ്. പുഷ്പവനം കുപ്പുസാമി ആലപിച്ച ഇതിന്റെ യഥാർത്ഥ തുടക്കം 'കാക്കാ.. ഇല്ല സീമയിലേ..' എന്നാണ്.

സോഷ്യൽ മീഡിയയിലുടെ അതിപ്രസരമുള്ള ഈ കാലത്ത് ഞൊടിയിട കൊണ്ടാണ് ഓരോ കാര്യങ്ങളും വൈറലായി മാറുന്നത്. വ്യക്തികളും പാട്ടും സംഭവങ്ങളും ഡയലോ​ഗുകളുമെല്ലാം ഇക്കൂട്ടത്തിൽപെടും. വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ​ഗാനങ്ങൾ ഇപ്പോൾ വൈറലായി മാറുന്ന, റീലുകൾ ഭരിക്കുന്ന കാഴ്ചകൾ നമ്മൾ ദിനംപ്രതി കാണുന്നതുമാണ്. അത്തരത്തിലൊരു ​ഗാനം ഇപ്പോൾ ഇൻസ്റ്റാ​ഗ്രാമിൽ ട്രെന്റിം​ഗ് ആണ്. 'മയിലാട്ടം..' എന്ന് തുടങ്ങുന്ന ​ഗാനമാണിത്. മില്യൺ കണക്കിന് പേരാണ് ഈ പാട്ടിന് ചുവടുവച്ച് റീലുകൾ ചെയ്തിരിക്കുന്നത്. തതവസരത്തിൽ 'മയിലാട്ടം..' പാട്ടിന്റെ പശ്ചാത്തലം എന്താണെന്ന് നമുക്ക് നോക്കാം.

1999 ജൂണിൽ റിലീസ് ചെയ്ത പാട്ടാണിത്. മയിലാട്ടം എന്ന് തുടങ്ങുന്ന ഭാ​ഗമാണ് റീലുകളിൽ നിറയുന്നതെങ്കിലും പാട്ടിന്റെ തുടക്കം അങ്ങനെയല്ല. 'കാക്കാ.. ഇല്ല സീമയിലേ..', എന്നാണ് തുടക്കം. തമിഴ് ഫോക്ക് ​ഗാനമാണിത്. തമിഴ് ഫോക്ക് ഗായകൻ, പിന്നണി ഗായകൻ, ഗാനരചയിതാവ്, എഴുത്തുകാരൻ, സംഗീതസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ പുഷ്പവനം കുപ്പുസാമിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അജയ് ആണ് സം​ഗീത സംവിധാനം നിർവഹിച്ചത്. അംബികാപതിയുടേതാണ് വരികൾ.

26 വർഷം മുൻപാണ് ​ഗാനം പുറത്തിറങ്ങിയതെങ്കിലും യുട്യൂബിൽ പാട്ടെത്തിയിട്ട് മൂന്ന്- നാല് വർഷം ആകുന്നതെ ഉള്ളൂ. തമിഴ് നാട്ടിൽ രണ്ട് മൂന്ന് വർഷം മുൻപ് തന്നെ ഈ പാട്ട് തരം​ഗമായിരുന്നു. വിവിധ പരിപാടികളിൽ ​ഗ്രൂപ്പ് ഡാൻസുകളിൽ നിറയാൻ ഈ പാട്ടിന് സാധിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം 'കാക്കാ.. ഇല്ല സീമയിലേ..' റീലുകളിൽ ഇടം പിടിച്ചതിന് പിന്നാലെ യഥാർത്ഥ പാട്ട് സെർച്ച് ചെയ്ത് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പേർ മലയാളികൾ ആണെന്ന് യുട്യൂബ് കമന്റുകളിൽ നിന്നും വ്യക്തമാണ്. 'കേരളക്കരയിൽ എങ്ങും മയിലാട്ടം', എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'മലയാള സിനിമ നിലനിൽക്കുന്നത് ന​ഗ്നതയിലല്ല'; 'സദാചാര ആങ്ങളമാർ'ക്ക് എസ്തറിന്റെ മറുപടി
'വിഷമിക്കണ്ട ബേബി.. എല്ലാ തെളിവുമുണ്ട്'; ഷിയാസ് കരീമിന് പിന്തുണയുമായി ഭാര്യ ദർഫ