സാരിയഴകില്‍ നൃത്തച്ചുവടുകളുമായി മിഖായിലിന്റെ ജെന്നി; വീഡിയോ പങ്കുവച്ച് നവനി

Web Desk   | Asianet News
Published : Mar 31, 2020, 07:48 PM IST
സാരിയഴകില്‍ നൃത്തച്ചുവടുകളുമായി മിഖായിലിന്റെ ജെന്നി; വീഡിയോ പങ്കുവച്ച് നവനി

Synopsis

മെറൂണ്‍ കളര്‍ സാരിയുടത്ത് അതീവ സുന്ദരിയായി വിവിധ പോസുകളിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ചടുലമായ നൃത്തച്ചുവടുകളും നവനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

മിഖായേല്‍ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനിയത്തി വേഷം ചെയ്ത് മലയാള സിനിമയില്‍ സാന്നിധ്യമുറപ്പിച്ച താരമാണ് നവനി ദേവാനന്ദ്. മിഖായേലിലെ ജെന്നിഫര്‍ എന്ന ജെന്നിയെ ആരും മറന്നുകാണില്ല.  ചെറു പുഞ്ചിരിയുമായി പ്രേക്ഷകരുടെ മനം കവര്‍ന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം നവനി പങ്കുവച്ച ഒരു സാരി ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

മെറൂണ്‍ കളര്‍ സാരിയുടത്ത് അതീവ സുന്ദരിയായി വിവിധ പോസുകളിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ചടുലമായ നൃത്തച്ചുവടുകളും നവനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് വീട്ടില്‍ തന്നെ ഇരിക്കാനും നിങ്ങളുടേതായ രീതിയില്‍ സമയം ചെലവഴിക്കാനും താരം ഉപദേശിക്കുന്നു.

മിഖായേലിന് മുമ്പ് സ്‌നേഹവീട് എന്ന ചിത്രത്തിലും ബാലതാരമായി നവനി എത്തിയിരുന്നു. എന്നാല്‍ പിന്നീട് വലിയ ബ്രേക്കെടുത്ത് എട്ട് വര്‍ഷത്തിന് ശേഷമായിരുന്നു നവനി തിരിച്ചെത്തിയത്.  കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് നവനി. മിഖായേലില്‍ മികച്ച പ്രകടനം കാഴ്ചവച്ച നവനി പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമോയെന്ന സംശയമാണ് ആരാധകര്‍ ചിത്രത്തിന് താഴെ പങ്കുവയ്ക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക