'ആ നോട്ടത്തില്‍ എല്ലാമുണ്ട്' : ലോലിതന്റെയും മണ്ഡോദരിയുടെയും ചിത്രം ഏറ്റെടുത്ത് ആരാധകർ

Web Desk   | Asianet News
Published : Jun 13, 2020, 08:53 PM IST
'ആ നോട്ടത്തില്‍ എല്ലാമുണ്ട്' : ലോലിതന്റെയും മണ്ഡോദരിയുടെയും ചിത്രം ഏറ്റെടുത്ത് ആരാധകർ

Synopsis

ക്യാമറ നോക്കി ചിരിക്കുന്ന ശ്രീകുമാറും, ചിരിക്കുന്ന ശ്രീകുമാറിനെ നോക്കിനില്‍ക്കുന്ന സ്‌നേഹയുമാണ് ചിത്രത്തിലുള്ളത്. ഒരുപാട് ആളുകളാണ് ഇരുവര്‍ക്കും പ്രണയാശംസകളുമായെത്തുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറ്റവും ചിരിപ്പിച്ച താരജോഡികളില്‍ മുന്‍പന്തിയിലാണ് ലോലിതനെയും മണ്ഡോദരിയും, അഥവാ ശ്രീകുമാറും സ്‌നേഹയും. അഭിനേതാക്കളായ സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം ഇരുവരുടെയും ആരാധകര്‍ ഏറെ ആഹ്ളാദത്തോടെയായിരുന്നു ഏറ്റെടുത്തത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലെ 'ലോലിതനും' 'മണ്ഡോദരി'യും ജീവിതത്തില്‍ ഒരുമിക്കുന്ന വിശേഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു.

വിവാഹശേഷം സോഷ്യല്‍ മീഡിയയിലെ ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കുമൊക്കെ ആരാധകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആരാധകരുമായി നിരന്തരം സംസാരിക്കാനും ഇരുവരും സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞദിവസം ഇരുവരും ചേര്‍ന്ന് പങ്കുവച്ച ഫോട്ടോയാണിപ്പോള്‍ ആരാധകരുടെ ചര്‍ച്ചയാകുന്നത്.

ക്യാമറ നോക്കി ചിരിക്കുന്ന ശ്രീകുമാറും, ചിരിക്കുന്ന ശ്രീകുമാറിനെ നോക്കിനില്‍ക്കുന്ന സ്‌നേഹയുമാണ് ചിത്രത്തിലുള്ളത്. ഒരുപാട് ആളുകളാണ് ഇരുവര്‍ക്കും പ്രണയാശംസകളുമായെത്തുന്നത്. സ്‌നേഹയുടെ നോട്ടത്തില്‍ പ്രണയം, കരുതല്‍ എല്ലാമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ലോക്ക്ഡൗണ്‍കാലത്ത് ഇരുവരും പങ്കുവച്ച ഒരുപുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ എന്ന നൃത്താവിഷ്‌ക്കാരവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌നേഹയുടെ നൃത്തം ആരാധകര്‍ പല തവണ കണ്ടിട്ടുണ്ടെങ്കിലും, ഇരുവരും ഒന്നിച്ചുള്ള നൃത്താവിഷ്‌ക്കാരം ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍