'കോമാളിത്തരം കാണിക്കുന്ന ചങ്ക്' : മേജര്‍ രവിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്‌

Published : Apr 04, 2025, 05:07 PM IST
'കോമാളിത്തരം കാണിക്കുന്ന ചങ്ക്' : മേജര്‍ രവിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്‌

Synopsis

സംവിധായകന്‍ മേജര്‍ രവിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്‍. 

കൊച്ചി: സംവിധായകന്‍ മേജര്‍ രവിക്കെതിരെ വീണ്ടും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നേരത്തെ മേജര്‍ രവിയെ വിമര്‍ശിച്ചത് മറ്റൊരോ എഴുതിയതാണ് എന്ന മേജര്‍ രവിയുടെ പ്രസ്താവനയ്ക്കെതിരെയാണ് അസോസിയേഷന്‍ വീണ്ടും രംഗത്ത് എത്തിയത്. 

സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാൽ എന്ത് കാര്യവും തോന്നുന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ പറയുന്നത് എല്ലാം സത്യമാകും എന്ന് ജനങ്ങൾ വിശ്വസിക്കും എന്ന് കരുതരുത് എന്ന് ഫാന്‍സ് അസോസിയേഷന്‍ കുറിപ്പില്‍ പറയുന്നു. 

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നമസ്കാരം,
ഇന്ന് സംവിധായകൻ രവി ഉന്നയിച്ച ഒരു പരാമർശം ശ്രദ്ധയിൽ പെട്ടു. മോഹൻലാൽ ഫാൻസ് ഒഫീഷ്യൽ ആയി പുറത്ത് വിട്ട ഒരു കുറിപ്പ് ആരുടെയോ draft ആണ് എന്ന് പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ച സംവിധായകൻ ഒന്ന് കൂടി വ്യക്തമാക്കണം ആരുടെ draft ആണ് എന്നും എന്ത് അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറഞ്ഞത് എന്നും. സത്യത്തെ വീണ്ടും വളച്ചൊടിച്ച് വ്യക്തി ഹത്യക്ക് ശ്രമിക്കുന്ന അദ്ദേഹം ഒരു മൈക്ക് കിട്ടിയാൽ എന്ത് കാര്യവും തോന്നുന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ പറയുന്നത് എല്ലാം സത്യമാകും എന്ന് ജനങ്ങൾ വിശ്വസിക്കും എന്ന് കരുതരുത്.  

ഞങ്ങളുടെ അസോസിയേഷൻ ഭാരവാഹികൾ മുഴുവനും ചേർന്ന് ചർച്ച ചെയ്തെടുത്ത ഒരു കുറിപ്പാണ് ഞങ്ങൾ ഷെയർ ചെയ്തിരുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പേഴ്സണൽ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒന്നല്ല ഞങ്ങളുടെ ഈ അസോസിയേഷൻ എന്ന് കൃത്യമായ ബോധത്തോടുകൂടിയാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്. 

മോഹൻലാലിൻറെ ചങ്കാണ് എന്ന് മാധ്യമങ്ങൾ വഴി വിളിച്ചു പറയുന്നത് എന്ത് അർഥത്തിൽ ആണ്. നമ്മുടെ ഒരു ചങ്ക് എന്ന് പറയുന്ന വ്യക്തിക്ക് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വന്നാൽ അവരോടൊപ്പം നിൽക്കാതെ നേരെ മറിച്ച് സ്വന്തം വ്യക്തി താൽപര്യത്തിനു വേണ്ടി, സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി  സോഷ്യൽ മീഡിയയിൽ വന്ന് ഇത്തരം ഒരു കോമാളിത്തരം ഒരു ചങ്കും  കാണിക്കും എന്ന് ഞങ്ങൾ കരുതുന്നില്ല. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അഭിപ്രായങ്ങളും തീരുമാനങ്ങളും ഇടയ്‌ക്കിടെ മാറ്റുന്നവർക്കുള്ള വിളിപ്പേര് 'ചങ്ക്' എന്നല്ല... അദ്ദേഹം ചങ്ക് എന്ന വാക്കിന് കൊടുത്ത അർത്ഥം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല... 

ഇന്നും മറിച്ചല്ല നടന്നത് ഏതോ ഒരു വ്യക്തിയുടെ തലയിൽ എല്ലാം കെട്ടി വച്ച് ഞങ്ങൾ അന്ന് പറഞ്ഞതിൻ്റെ സാരം എന്തെന്ന് പോലും ഉൾക്കൊള്ളാതെ വീണ്ടും ചില ബാലിശമായ കാര്യങ്ങൾ ഉന്നയിച്ച് വിഷയത്തിൽ നിന്നും തെന്നി മാറിയിരിക്കുക ആണ് അദ്ദേഹം. മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വന്ന ബുള്ളറ്റുകൾ ആകുന്ന ചോദ്യങ്ങളിൽ നിന്നും വളരെ സമർത്ഥമായി തന്നെ അദ്ദേഹം ഒഴിഞ്ഞു മാറി.

ലാലേട്ടൻ ഇതിന് മുൻപും പറഞ്ഞിട്ടുണ്ട് 'ഒരു ബുദ്ധിമുട്ട് വരുമ്പോൾ   എന്നും എനിക്ക് എൻ്റെ പിള്ളേര് ഉണ്ടെട' എന്ന്. അങ്ങനെ ഉള്ള ലക്ഷക്കണക്കിന് ആരാധകര് ആണ് ലാലേട്ടന്‍റെ ചങ്കുകൾ. വിവിധ ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾ ഉള്ള ലക്ഷക്കണക്കിന് ചങ്കുകൾ.... അതുകൊണ്ട് ആണ് ഞങ്ങൾ ഇപ്പോഴും പറയുന്നത്,

 "ലാലേട്ടൻ ഞങ്ങളുടെ ചങ്കല്ല, ചങ്കിടിപ്പാണ്."

'എമ്പുരാന്‍ റീസെന്‍സറിങ് രാജ്യത്തിനേറ്റ അപമാനം'; യൂട്യൂബേഴ്സ് പോലും ആക്രമിക്കപ്പെടുന്നുവെന്ന് കെ സി വേണുഗോപാൽ

ഈ '100 കോടി ക്ലബ്ബ്' മലയാളത്തില്‍ ആദ്യം! ബാഹുബലിയുടെയും കെജിഎഫിന്‍റെയും വഴിയേ എമ്പുരാന്‍

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി