അപ്പുവിന് സര്‍പ്രൈസുമായി സേതു; വീഡിയോ

By Web TeamFirst Published Feb 22, 2021, 9:28 AM IST
Highlights

ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് സാന്ത്വനത്തെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം. പരമ്പരയിൽ സേതുവായെത്തുന്ന ബിജേഷ് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പറയാനുള്ളു, അത് സാന്ത്വനം എന്നാണ്. അതിനെ ചിലര്‍ ശിവാഞ്ജലി ഇഫക്ട് എന്നും, ചിപ്പി മാജിക്കെന്നും, സേതു കണ്ണന്‍ കൂട്ടുകെട്ടെന്നുമെല്ലാം പറയാറുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പര ആണെന്നതില്‍ മാത്രം സംശയമില്ല. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയിക്ക് കഴിഞ്ഞു. ലിംഗ, പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം. കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ കൂടുതലാണ്.

പരമ്പരയിലെ താരങ്ങളുടെ കഥാപാത്ര വിശേഷങ്ങളും, ഓഫ് സ്‌ക്രീന്‍ വിശേഷങ്ങളും നിലവില്‍ ആരാധകരുടെ ചര്‍ച്ചാവിഷയമാണ്. പരമ്പരയില്‍ സേതുവായെത്തുന്ന തൃശൂര്‍ സ്വദേശിയായ ബിജേഷ് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്നത്തെ ഹൃദയസ്പര്‍ശിയായ അഭിനയത്തിന്, റിയല്‍ ലൈഫിലും പാവമായ അപ്പുവിന് ഈ ഏട്ടന്റെ വക ഒരു സര്‍പ്രൈസ് ഗിഫ്റ്റ് എന്നുപറഞ്ഞാണ്, രക്ഷാ രാജിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയിലൊന്നായി വൈറലായിക്കഴിഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ രക്ഷയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്‌റ്റോറിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് മനോഹരമായ കമന്റുകളുമായെത്തുന്നത്. പ്രായഭേദമില്ലാതെ പരമ്പരയുടെ ആരാധകരെല്ലാംതന്നെ പരമ്പരയ്ക്ക് ആശംസകള്‍ നേരുന്നുണ്ട്.

click me!